ദോഹ: വാഴക്കാട് അസോസിയേഷൻ ഖത്തർ വനിത വിഭാഗത്തിന്റെ നേതൃത്വത്തിൽ പെരുന്നാളിനോടനുബന്ധിച്ച് ‘പെരുന്നാൾ സൊറ’ എന്ന പേരിൽ മെഹന്ദി നൈറ്റും കുട്ടികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു. തുമാമയിലെ ഫോക്കസ് വില്ലയിൽ വനിതകൾക്ക് മാത്രമായി സംഘടിപ്പിച്ച പരിപാടി ഖത്തറിലെ വഴക്കാട്ടുകാരായ വനിതകളുടെ സംഗമവേദിയായി.
പരിപാടിക്ക് വനിത വിഭാഗം പ്രസിഡന്റ് നജ ജൈസൽ, സെക്രട്ടറി ശബാന ദിൽഷാദ്, ട്രഷറർ ജാസ്മിൻ ഫായിസ്, ഷാന ആബിദ്, നേഹ ഫായിസ്, ജസ്ബിൻ ഫായിസ്, ഷാഹിന നിസാർ, ഹന്ന മുക്താർ, ജസ്ന ഫവാസ് എന്നിവർ നേതൃത്വം നൽകി. നജീന ഖയ്യൂം, നസ്ല നിയാസ്, അഫ്സി ഫയാസ്, ഷിംന റഹ്മത്ത്, റിൻഷി റിഷാദ്, ഷംല ഷമീം, ഫൗസിയ എന്നിവർ മെഹന്ദി നൈറ്റിന് നേതൃത്വം നൽകി.
പെരുന്നാൾ ഓർമക്കുറിപ്പ് മത്സരത്തിൽ റൈഹാനത്തും ക്വിസ് മത്സരത്തിൽ വജീഹ ലത്തീഫും വിജയിയായി. വാഖ് ഭാരവാഹികളായ ബി.കെ. ഫവാസ്, ട്രഷറർ ടി.കെ. ഷാജഹാൻ, റിയാസ് ചീരോത്ത്, പി.വി. റാഷിൽ, പി.സി. ആഷിക് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.