എം.​ഇ.​എ​സ്​ അ​ലു​മ്​​നി ഫു​ട്​​ബാ​ൾ ജേ​താ​ക്ക​ൾ വി​ശി​ഷ്​​ടാ​തി​ഥി​ക​ൾ​ക്കൊ​പ്പം

എം.​ഇ.​എ​സ്​ അ​ലും​മ്​​നി ഫു​ട്​​ബാ​ൾ: ​ഒ​ലെ എ​ഫ്.​സി ജേ​താ​ക്ക​ൾ

ദോ​ഹ: എം.​ഇ.​എ​സ്​ അ​ലും​മ്​​നി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെൻറി​ൽ ഒ​ലെ എ​ഫ്.​സി ജേ​താ​ക്ക​ളാ​യി. ഒ​രു​മാ​സ​ത്തോ​ള​മാ​യി എം.​ഇ.​എ​സ്​ ഇ​ന്ത്യ​ൻ സ്​​കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന ടൂ​ർ​ണ​മെൻറി​ൽ 16 ടീ​മു​ക​ളാ​ണ്​ മാ​റ്റു​ര​ച്ച​ത്.

വി​വി​ധ ടീ​മു​ക​ളി​ലാ​യി 250 പേ​ർ മ​ത്സ​രി​ച്ചു. ആ​വേ​ശ​കാ​ര​മാ​യ ഫൈ​ന​ലി​ൽ സ്​​പാ​ർ​ട്ട​ൻ​സി​നെ 3-2ന്​ ​തോ​ൽ​പി​ച്ചാ​ണ്​ ഒ​ലെ എ​ഫ്.​സി കി​രീ​ട​മ​ണി​ഞ്ഞ​ത്. ടൂ​ർ​ണ​മെൻറി​ലു​ട​നീ​ളം മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്​​ച​വെ​ച്ച ഒ​ലെ എ​ഫ്.​സി​യു​ടെ സ​ൽ​മാ​ൻ ഖ​ലീ​ൽ മാ​ൻ ഒാ​ഫ്​​ദ മാ​ച്ച്​ പു​ര​സ്​​കാ​ര​ത്തി​ന്​ അ​ർ​ഹ​നാ​യി. ലൂ​സേ​ഴ്​​സ്​ ഫൈ​ന​ലി​ൽ എം.​ഇ.​എ​സ്​ എ​ഫ്.​സി​യെ തോ​ൽ​പി​ച്ച്​ സീ​റോ ഗ്രാ​വി​റ്റി മൂ​ന്നാം സ്​​ഥാ​നം നേ​ടി. ടൂ​ർ​ണ​മെൻറി​ൽ ഒ​മ്പ​ത്​ ഗോ​ൾ നേ​ടി​യ സ്​​പാ​ർ​ട്ട​ൻ​സി​െൻറ അ​ബ്​​ദു​ൽ​റ​ഹ്​​മാ​ൻ മു​ഹ​മ്മ​ദ്​ ഗോ​ൾ​ഡ​ൻ ബൂ​ട്ടി​നും, ​ഒ​രു ഗോ​ൾ പോ​ലും വ​ഴ​ങ്ങാ​തി​രു​ന്ന സ​ഞ്​​ജ​യ്​ ജോ​ർ​ജ്​ ഗോ​ൾ​ഡ​ൻ ഗ്ലൗ ​പു​ര​സ്​​കാ​ര​വും നേ​ടി. അ​ൽ റാ​ഇ​ദ്​ എ​ഫ്.​സി​ക്കാ​ണ്​ ഫെ​യ​ർ​േ​പ്ല പു​ര​സ്​​കാ​രം.

ഖ​ത്ത​റി​െൻറ രാ​ജ്യാ​ന്ത​ര ബാ​സ്​​ക​റ്റ്​​ബാ​ൾ താ​രം യാ​സീ​ൻ ഇ​സ്​​മാ​യി​ൽ മൂ​സ ടൂ​ർ​ണ​മെൻറി​െൻറ ഫൈ​ന​ലി​ൽ മു​ഖ്യാ​തി​ഥി​യാ​യി. സ​മാ​പ​ന പ​രി​പാ​ടി​യി​ൽ ഇ​ന്ത്യ​ൻ സ്​​പോ​ർ​ട്​​സ്​ ​സെൻറ​ർ പ്ര​സി​ഡ​ൻ​റ്​ ഡോ. ​മോ​ഹ​ൻ തോ​മ​സ്, സി​റ്റി എ​ക്​​സ്​​ചേ​ഞ്ച്​ ഐ.​ടി വി​ഭാ​ഗം ത​ല​വ​ൻ ഷാ​നി​ബ്​ മു​ഹ​മ്മ​ദ്​ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

അ​ധ്യാ​പ​ക വൃ​ത്തി​യി​ൽ 30 വ​ർ​ഷം തി​ക​ച്ച എം.​ഇ.​എ​സ്​ സ്​​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഹ​മീ​ദ ഖാ​ദ​റി​നെ ആ​ദ​രി​ച്ചു. അ​ലും​മ്​​നി ടൂ​ർ​ണ​മെൻറ്​ ചീ​ഫ്​ നി​ഹാ​ദ്​ അ​ലി സ്​​പോ​ർ​ട്​​സ്​ ക​ല​ണ്ട​ർ വി​ശ​ദീ​ക​രി​ച്ചു. അ​ടു​ത്ത ഇ​ന​മാ​യ ക്രി​ക്ക​റ്റ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ന്​ ഡി​സം​ബ​ർ ഒ​ന്നി​ന്​ തു​ട​ക്ക​മാ​വും. സ്​​പോ​ർ​ട്​​സ്​ ജോ​യി​ൻ​റ്​ സെ​ക്ര​ട്ട​റി മു​ക്​​സി​ത്​ ത​ങ്ങ​ൾ, അ​ലു​മ്​​നി വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ ഫാ​സി​ൽ ഹ​മീ​ദ്​ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

സ​മാ​പ​ന പ​രി​പാ​ടി​യി​ൽ എം.​ഇ.​എ​സ്​ സ്​​കൂ​ൾ സീ​നി​യ​ർ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ. ​ന​ജീ​ബ്​ കെ.​പി, വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ എ.​പി ഖ​ലീ​ൽ, ഐ.​സി.​ബി.​എ​ഫ്​ പ്ര​സി​ഡ​ന​റ്​ സി​യാ​ദ്​ ഉ​സ്​​മാ​ൻ, ടോ​ട്ട​ൽ എ​ന​ർ​ജീ​സ്​ ജ​ന​റ​ൽ മാ​നേ​ജ​ർ സു​ബൈ​ൽ വ​ഹീ​ദ്, അ​ൽ അ​ൻ​സാ​രി ട്രാ​ൻ​സ്​​പോ​ർ​ട്ട്​ ഡ​യ​റ​ക്​​ട​ർ​മാ​രാ​യ മു​ഹ​മ്മ​ദ്​ ഷ​ഹീ​ൻ, അ​ഹ​മ്മ​ദ്​ ക​മാ​ൽ, കെ​യ​ർ ആ​ൻ​റ്​ ക്യു​വ​ർ ഗ്രൂ​പ്പ്​ ചെ​യ​ർ​മാ​ൻ ഇ.​പി അ​ബ്​​ദു​ൽ റ​ഹ്​​മാ​ൻ, സ​ഫാ​രി ഗ്രൂ​പ്പ്​ ഡ​യ​റ​ക്​​ട​ർ ഷ​ഹീ​ൻ ബ​ക്ക​ർ, ടി.​ജി.​ഐ.​എ​ആ​ർ ഗ്രൂ​പ്പ്​ ഡ​യ​റ്​​ക​ട​ർ​മാ​രാ​യ ഫ​ഹ​ദ്​ പ​റ​മ്പ​ത്ത്, ഹ​സ്​​ക​ർ​മോ​ൻ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Tags:    
News Summary - MES Alumni Football: Ole FC Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.