ദോഹ: കേരളസർക്കാറിെൻറ പ്രവാസി ക്ഷേമനിധി ബോർഡിൽ കുടിശ്ശിക വരുത്തിയവർക്ക് പിഴയില്ലാതെ അംശാദായം മാത്രം അടക്കാനുള്ള അവസാനതീയതി നവംബർ 21.പിഴയും പലിശയും ഒഴിവാക്കി കുടിശ്ശിക മാത്രം ഒറ്റത്തവണയായി അടച്ച് അംഗത്വം പുനഃസ്ഥാപിക്കാനുള്ള അവസരമാണ് സർക്കാർ നൽകുന്നത്. ഇതിനുള്ളിൽ ആണെങ്കിൽ മുടങ്ങിയ അംശാദായം മാത്രം അടക്കാം. അല്ലെങ്കിൽ ഒരുവർഷം അടക്കൽ വൈകിയാൽ 15ശതമാനം പിഴയടക്കണമെന്നാണ് ക്ഷേമനിധി ചട്ടത്തിൽ പറയുന്നത്.
കേരള സർക്കാറിെൻറ സർവേ പ്രകാരം 22 ലക്ഷം മലയാളികളാണ് വിദേശരാജ്യങ്ങളിൽ തൊഴിലെടുക്കുന്നത്. ഇതിൽ 90 ശതമാനം പേരും ഖത്തർ, സൗദി അറേബ്യ, കുവൈത്ത്, യു.എ.ഇ, ഒമാൻ, ബഹ്റൈൻ എന്നീ രാജ്യങ്ങളിലാണുള്ളത്.പ്രവാസികൾക്കായി വിവിധ ക്ഷേമപദ്ധതികൾ ആവിഷ്കരിച്ചുനടത്താനായി 2008ലാണ് പ്രവാസി ക്ഷേമനിധി ബോർഡ് രൂപവത്കരിക്കുന്നത്. വിവിധതരം പെൻഷനുകൾ, മരണാനന്തര സഹായം, ചികിത്സ, വിവാഹം, പ്രസവം തുടങ്ങിയവക്ക് സഹായം ലഭിക്കാനുള്ള പദ്ധതികൾ ബോർഡിന് കീഴിൽ ഉണ്ട്.
എന്നിട്ടും 2.25 ലക്ഷം പേർ മാത്രമാണ് ബോർഡിൽ അംഗങ്ങളായുള്ളത്. അംഗങ്ങൾക്ക് മാത്രമേ ബോർഡിെൻറ ആനുകൂല്യങ്ങൾ ലഭിക്കൂ. ഇതിനാൽ എത്രയും പെട്ടെന്ന് അംഗങ്ങളാവണമെന്ന് പ്രവാസികളെ അധികൃതർ ഉണർത്തുന്നു. മാസം 300 രൂപ മാത്രമാണ് അടക്കേണ്ടത്. എന്നാൽ, ഇതിലും പലരും വീഴ്ച വരുത്തുന്നുണ്ട്.ഇതിനാലാണ് ഇപ്പോൾ അംശാദായം പിഴ ഇല്ലാതെ അടക്കാനുള്ള സൗകര്യം ക്ഷേമനിധി ബോർഡ് ഏർപ്പെടുത്തിയിരിക്കുന്നത്.അംഗത്വത്തിനുളള അപേക്ഷാഫോറങ്ങളും മറ്റ് വിശദവിവരങ്ങളും കേരള പ്രവാസി ക്ഷേമ ബോർഡിെൻറ ഓഫിസുകളിൽ നിന്ന് ലഭിക്കും. ജില്ലകളിലെ കലക്ടറേറ്റുകളിൽ
പ്രവർത്തിക്കുന്ന നോർക്ക സെല്ലുകളിൽ നിന്നും വിവരങ്ങൾ ലഭിക്കും. ബോർഡിെൻറ www.pravasiwelfarefund.org എന്ന വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തും ഫോം ഉപയോഗിക്കാം. അപേക്ഷയോടൊപ്പം 200 രൂപ രജിസ്േട്രഷൻ ഫീസ് നൽകണം. നടപടിക്രമങ്ങൾ പൂർത്തിയായാൽ പ്രവാസിക്ഷേമനിധിയിൽ അംഗങ്ങളാകാം.
ദോഹ: പ്രവാസി ക്ഷേമനിധിയിൽ അംഗങ്ങളായവർക്ക് കുടിശ്ശിക പിഴയില്ലാതെ അടക്കാൻ സർക്കാർ നൽകിയ അവസരം സംബന്ധിച്ച വിവരങ്ങൾ നൽകാൻ കൾച്ചറൽ ഫോറം കമ്യൂണിറ്റി സർവിസ് ഹെൽപ്ഡെസ്ക് പ്രവർത്തിക്കുന്നുണ്ട്. നോർക്ക തിരിച്ചറിയൽ കാർഡിന് അപേക്ഷിക്കാനുള്ള സൗകര്യവുമുണ്ട്. നോർക്ക തിരിച്ചറിയൽ കാർഡ് ഇൻഷുറൻസ് പരിരക്ഷ നാല് ലക്ഷം രൂപയായി സർക്കാർ ഉയർത്തിയിട്ടുണ്ട്. വൈകുന്നേരം ആറ് മുതൽ എട്ടുവരെ വിവരങ്ങൾ ലഭ്യമാണ്. ഫോൺ: 55989891, 55115899, 5085 3891.
1. 60 വയസ്സ് പൂർത്തിയാക്കിയവരും അഞ്ചു വർഷത്തിൽ കുറയാത്ത കാലയളവിൽ മുടങ്ങാതെ 300 രൂപ വീതം മാസം അംശാദായം അടച്ചവരുമായ അംഗങ്ങൾക്ക് 2000 രൂപ െപൻഷൻ ലഭിക്കും
2. അഞ്ചുവർഷത്തിൽ കുറയാത്ത അംശാദായം അടച്ചിട്ടുള്ള അംഗം മരണപ്പെട്ടാൽ ആശ്രിതർക്ക് കുടുംബപെൻഷൻ
3. അംഗം പെൻഷൻ വാങ്ങുന്നതിന് മുമ്പ് മരണപ്പെട്ടാൽ ഭാര്യക്ക് 2000 രൂപ തന്നെ പെൻഷൻ കിട്ടും. പെൻഷൻ വാങ്ങിക്കൊണ്ടിരിക്കുേമ്പാഴാണ് അംഗം മരിക്കുന്നതെങ്കിൽ ഭാര്യക്ക് 1000 രൂപ പെൻഷൻ.
4. അംഗത്തിന് സ്ഥിരമായ ശാരീരിക വൈകല്യം നേരിടുകയോ മരണം സംഭവിക്കുകയോ ചെയ്താൽ സാമ്പത്തികസഹായം
5. അപകടം, രോഗം എന്നിവ മൂലം അംഗം മരിക്കാനിടയായാൽ ആശ്രിതർക്ക് പ്രത്യേക സാമ്പത്തിക സഹായം
6. അംഗത്തിന് പ്രത്യേക ചികിത്സക്ക് സഹായം
7. വനിതഅംഗത്തിനും ആശ്രിതരായ പെൺമക്കൾക്കും വിവാഹധനസഹായവും പ്രസവാനുകൂല്യവും
8. വസ്തുവാങ്ങാനും വീട് നിർമിക്കാനും അറ്റകുറ്റപണി നടത്താനുമുള്ള വായ്പാപദ്ധതി
9. മക്കളുടെ ഉന്നതവിദ്യാഭ്യാസ ചെലവിനുള്ള സാമ്പത്തിക സഹായം, വായ്പ
10. പ്രവാസം കഴിഞ്ഞു മടങ്ങിവരുന്നവർക്ക് സ്വയംതൊഴിൽ വായ്പാപദ്ധതി
11. ക്ഷേമനിധി പദ്ധതിയിൽ അംഗത്വമെടുക്കാൻ നിലവിൽ വ്യവസ്ഥയില്ലാത്ത 55 വയസ്സിനുമുകളിലുള്ള പ്രവാസി കേരളീയർക്ക് ചികിത്സാസഹായം, അത്യാവശ്യ ധനസഹായം, പെൻഷൻ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.