തൊഴിൽമന്ത്രാലയത്തിലെത്തിയത് 32,438 റിക്രൂട്ട്‌മെന്റ് അപേക്ഷകൾ

ദോ​ഹ: പു​തി​യ റി​ക്രൂ​ട്ട്‌​മെ​ന്റു​ക​ൾ​ക്കാ​യി തൊ​ഴി​ൽ​മ​ന്ത്രാ​ല​യ​ത്തി​ൽ ക​ഴി​ഞ്ഞ​മാ​സം ല​ഭി​ച്ച​ത് 32,438 അ​പേ​ക്ഷ​ക​ൾ. ആ​കെ അ​പേ​ക്ഷ​ക​ളി​ൽ 31,483 എ​ണ്ണ​ത്തി​ന് അം​ഗീ​കാ​രം ന​ൽ​കി​യ​പ്പോ​ൾ 955 അ​പേ​ക്ഷ​ക​ൾ ത​ള്ളി​യ​താ​യും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 2023 മേ​യി​ലെ പ്ര​തി​മാ​സ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്ക് റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. തൊ​ഴി​ൽ​മേ​ഖ​ല​യി​ലെ പ്ര​ധാ​ന സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ളും തൊ​ഴി​ൽ നി​യ​മ​വ്യ​വ​സ്ഥ​ക്ക് വി​ധേ​യ​മാ​യു​ള്ള പ​രി​ശോ​ധ​ന​ക​ളും റി​പ്പോ​ർ​ട്ടി​ലു​ൾ​പ്പെ​ടും.

തൊ​ഴി​ൽ​പ​രി​ഷ്‌​ക​ര​ണ​ത്തി​നാ​യി മ​ന്ത്രാ​ല​യ​ത്തി​ന് മു​മ്പാ​കെ 4175 അ​പേ​ക്ഷ​ക​ൾ എ​ത്തി​യ​താ​യും ഇ​തി​ൽ 38 അ​പേ​ക്ഷ​ക​ൾ​ക്കൊ​ഴി​കെ ബാ​ക്കി​യു​ള്ള​വ​ക്ക് അം​ഗീ​കാ​രം ന​ൽ​കി​യ​താ​യും റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

തൊ​ഴി​ൽ പെ​ർ​മി​റ്റ് പു​തു​ക്കാ​ൻ 1084 അ​പേ​ക്ഷ​ക​ളും പു​തി​യ പെ​ർ​മി​റ്റി​നാ​യി 86 അ​പേ​ക്ഷ​ക​ളും, റ​ദ്ദാ​ക്കു​ന്ന​തി​നാ​യി 320 അ​പേ​ക്ഷ​ക​ളും ഉ​ൾ​പ്പെ​ടെ വ​ർ​ക് പെ​ർ​മി​റ്റ് വി​ഭാ​ഗ​ത്തി​ൽ മ​ന്ത്രാ​ല​യ​ത്തി​ന് മേ​യി​ൽ 1490 അ​പേ​ക്ഷ​ക​ളാ​ണ് ല​ഭി​ച്ച​ത്. തൊ​ഴി​ൽ റി​ക്രൂ​ട്ട്‌​മെ​ന്റ് ഓ​ഫി​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്, മേ​യി​ൽ 159 ഓ​ഫി​സു​ക​ൾ പ​രി​ശോ​ധി​ച്ചു. അ​തി​ൽ അ​ഞ്ച് ഓ​ഫി​സു​ക​ൾ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​താ​യും നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തി​നാ​ൽ ഒ​രു ഓ​ഫി​സി​നെ ശാ​സി​ച്ച​താ​യും റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി.തൊ​ഴി​ൽ​വി​പ​ണി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ വ്യ​വ​സ്ഥ​ക​ൾ സ്ഥാ​പ​ന​ങ്ങ​ൾ പാ​ലി​ക്കു​ന്ന​ത് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി 3857 പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ത്തി​യ​ത്.

വി​വി​ധ നി​യ​മ​ലം​ഘ​ന​ങ്ങ​ളി​ൽ 613 ക​മ്പ​നി​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ക​യും 63 ക​മ്പ​നി​ക​ൾ ക​ടു​ത്ത നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​താ​യും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. തൊ​ഴി​ലു​ട​മ​ക്കെ​തി​രെ തൊ​ഴി​ലാ​ളി​ക​ളി​ൽ​നി​ന്ന് ക​ഴി​ഞ്ഞ മാ​സം മ​ന്ത്രാ​ല​യ​ത്തി​ലെ തൊ​ഴി​ൽ​ത​ർ​ക്ക പ​രി​ഹാ​സ സ​മി​തി​ക്ക് മു​മ്പാ​കെ എ​ത്തി​യ​ത് 2566 പ​രാ​തി​ക​ളാ​ണ്. ഇ​തി​ൽ 578 പ​രാ​തി​ക​ൾ തീ​ർ​പ്പാ​ക്കി​യ​പ്പോ​ൾ 13 പ​രാ​തി​ക​ൾ മേ​ൽ​സ​മി​തി​ക​ളി​ലേ​ക്ക് റ​ഫ​ർ ചെ​യ്യു​ക​യും 1976 പ​രാ​തി​ക​ളി​ലെ ന​ട​പ​ടി​ക​ൾ തു​ട​രു​ക​യാ​ണെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, തൊ​ഴി​ലു​ട​മ​ക്കെ​തി​രെ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ 64 പ​രാ​തി​ക​ൾ ന​ൽ​കി​യ​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഇ​തി​ൽ 22 എ​ണ്ണം തീ​ർ​പ്പാ​ക്കി​യ​പ്പോ​ൾ 41 പ​രാ​തി​ക​ളി​ൽ ന​ട​പ​ടി​ക​ൾ തു​ട​രു​ന്നു​വെ​ന്നും ഒ​രു പ​രാ​തി ത​ർ​ക്ക പ​രി​ഹാ​ര സ​മി​തി​ക്ക് മു​മ്പാ​കെ സ​മ​ർ​പ്പി​ച്ച​താ​യും മ​ന്ത്രാ​ല​യം ചൂ​ണ്ടി​ക്കാ​ട്ടി.

Tags:    
News Summary - Ministry of Labour receives 32,438 recruitment applications

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-18 07:50 GMT