ഖത്തറിലെ വാഹന വിൽപനയിൽ ഏറെയും സ്വകാര്യ വാഹനങ്ങൾ

ദോഹ: ജൂണിലെ രാജ്യത്തെ വാഹന വിപണിയിൽ നേരിയ ഇറക്കം സംഭവിച്ചപ്പോൾ, ഏറെയും വാങ്ങികൂട്ടിയത് സ്വകാര വാഹനങ്ങൾ. ആകെ വാഹന വിൽപനയിൽ 85 ശതമാനവും സ്വകാര്യ വാഹനങ്ങളെന്ന് പ്ലാനിംഗ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി (പി.എസ്.എ) പുറത്തുവിട്ട കണക്കുകൾ പറയുന്നു.

ജൂണിൽ രജിസ്റ്റർ ചെയ്തത് 6593 പുതിയ വാഹനങ്ങളാണ്. വാർഷികാടിസ്ഥാനത്തിൽ 17.7 ശതമാനവും പ്രതിമാസക്കണക്കിൽ 19.7 ശതമാനവുമാണ് പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷനിൽ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.4466 സ്വകാര്യ വാഹനങ്ങളാണ് 2023 ജൂണിൽ രജിസ്റ്റർ ചെയ്തത്. രാജ്യത്ത് രജിസ്റ്റർ ചെയ്ത ആകെ പുതിയ വാഹനങ്ങളിൽ 67.7 ശതമാനവും സ്വകാര്യ വാഹനങ്ങളാണ്.

Tags:    
News Summary - Most of the vehicles sales in Qatar are private vehicles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.