ദോഹ: ൈഡ്രവർമാർക്കും മറ്റു ജീവനക്കാർക്കുമായി മുവാസലാത്ത് (കർവ) വാർഷികാഘോഷ പരി പാടി സംഘടിപ്പിച്ചു. വിവിധ സാംസ്കാരിക, കായിക പരിപാടികളും ബോധവത്കരണ പരിപാടിക ളും നടന്നു. ജീവനക്കാരുടെ വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾ തിളക്കമേകി. നിരവധി ആകർഷമായ സമ്മാനങ്ങളുമായി പ്രത്യേക നറുക്കെടുപ്പും സംഘടിപ്പിച്ചിരുന്നു. ആദ്യമായി മുവാസലാത്ത് ചെയർമാൻ കപ്പും സമാപന ചടങ്ങിൽ വിതരണം ചെയ്തു.
വ്യക്തിഗത–ടീം കായിക മത്സരങ്ങളിൽ മുന്നിലെത്തുന്ന താരത്തിനും ടീമിനുമാണ് ചെയർമാൻ കപ്പും മെഡലും സമ്മാനിക്കുന്നത്. ഇത് തുടർച്ചയായ എട്ടാം തവണയാണ് കലണ്ടർ വർഷത്തിൽ അവസാനം പ്രത്യേക ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്.
തങ്ങളുടെ ജീവനക്കാർക്കിടയിൽ ഐക്യത്തിെൻറയും നീതിയുടെയും സന്ദേശം പ്രചരിപ്പിക്കുന്നതിെൻറ ഭാഗമായി നിരവധി പരിപാടികളാണ് മുവാസലാത്ത് സംഘടിപ്പിക്കുന്നത്. ചെയർമാൻ നാസർ ബിൻ മുഹമ്മദ് അൽ മൽകി, മാനേജിംഗ് ഡയറക്ടറും സി ഇ ഒയുമായ ഖാലിദ് നാസർ അൽ ഹിലാൽ, കമ്പനി മാനേജ്മെൻറ് അംഗങ്ങൾ തുടങ്ങിയവർ സമാപന ചടങ്ങിൽ സംബന്ധിച്ചു. ജീവനക്കാരോടുള്ള കമ്പനിയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് ഖാലിദ് നാസർ അൽ ഹിലാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.