ദോഹ: രാജ്യത്ത് അടുത്തവർഷം പുറത്തിറങ്ങുന്ന വാഹനങ്ങള്‍ പ്രകൃതി സൗഹൃദമെന്നതിനു പുറമേ യൂറോ അഞ്ച് നിലവാരം പാലിക്കുന്നതും. യൂറോപ്യന്‍ എമിഷന്‍ സ്റ്റാന്‍ഡേഡ് (യൂറോ 5) നിലവാരം പാലിക്കുന്നവയായിരിക്കും ഈ വാഹനങ്ങളെന്ന് ഖത്തര്‍ ഗതാഗത മന്ത്രാലയം അറിയിച്ചു. ഇതിൽ ഉപയോഗിക്കുന്ന ഡീസല്‍ പ്രീമിയം ഹയര്‍ ഗ്രേഡിലുള്ളതായിരിക്കും. ശുദ്ധമായ യൂറോ 5 ഡീസല്‍ എന്നാണ് ഇത് അറിയപ്പെടുക. 2022ല്‍ പുറത്തിറങ്ങാനിരിക്കുന്ന ട്രക്കുകള്‍ക്കും ബസുകള്‍ക്കും ഇത്തരം നിലവാരം ആയിരിക്കും. കാര്‍ബണ്‍ പുറംതള്ളുന്നത് കുറക്കാന്‍ സഹായിക്കുന്ന നിലവാരമാണ് യൂറോ 5.
ഖത്തര്‍ പെട്രോളിയത്തിെൻറ വ്യത്യസ്ത സമിതികളുമായും ഖത്തര്‍ ജനറല്‍ ഓര്ഗനൈസേഷന് ഫോര്‍ സ്റ്റാന്ഡേഡ്ഡ് ആൻഡ് മെട്രോളജി (ക്യു.എസ്), ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് എന്നിവയുമായി ചേര്‍ന്നാണ് ഇത് നടപ്പാക്കുക. കാര്‍ബണ്‍ പുറംതള്ളുന്നത് 17 ശതമാനം കുറക്കാനാവുന്നതാണ് വാഹനങ്ങൾ. ആരോഗ്യകരമായ അന്തരീക്ഷമുണ്ടാക്കുകയെന്നതാണ് ലക്ഷ്യം. കാലാവസ്ഥ വ്യതിയാനമുള്‍പ്പെടെ ചെറുക്കാനും പരിസ്ഥിതി സംരക്ഷണത്തിനും ഏറെ സഹായിക്കുന്നതാണ് ഇത്തരം സംവിധാനങ്ങൾ.
പരിസ്ഥിതി സൗഹൃദപരമായ ഇലക്ട്രിക് വാഹനങ്ങള്‍ ഖത്തറില്‍ പുറത്തിറക്കുന്നതും അന്തരീക്ഷ മലിനീകരണം കുറക്കാനുള്ള ഖത്തറിെൻറ തുടര്‍പദ്ധതിയുടെ ഭാഗമാണ്. ആധുനിക സാങ്കേതിക രംഗത്തെ മികച്ച നിലവാരം കൂടി പാലിക്കുന്നതാണ് യൂറോ 5. ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആൻഡ് വാട്ടര്‍ കോര്പറേഷന് (കഹ്റമ), ഗതാഗത മന്ത്രാലയവുമായി ചേര്‍ന്ന് ഇലക്ടിക്ഹൈബ്രിഡ് വാഹനങ്ങള്‍ക്കുള്ള പ്രത്യേക നയരൂപവത്കരണംതന്നെ നടത്തിയിട്ടുണ്ട്.
ഖത്തറിെൻറ ഊർജരംഗത്ത് പരിസ്ഥിതി സൗഹൃദപരവും സുരക്ഷിതവുമായ നിലപാടുമായി മുന്നോട്ടുപോവുക എന്നത് കൂടിയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഖത്തറിെൻറ രണ്ടാമത് ദേശീയ വികസന നയവും 2030 വികസന ലക്ഷ്യവും പൂര്‍ത്തീകരിക്കുന്നതിനുള്ള ബദല്‍ പ്രവര്‍ത്തനങ്ങള്‍ കൂടിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.