ദോഹ: കേരള മുസ്ലിം ജമാഅത്തിന്റെ പ്രവാസി ഘടകമായ ഖത്തർ ഐ.സി.എഫിന്റെ ഖത്തർ നാഷനൽ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രതിനിധി സമ്മേളനം കേരളം മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട് ഉദ്ഘാടനം ചെയ്തു. ഫാഷിസ്റ്റുകളുടെ വർഗീയ ധ്രുവീകരണ അജണ്ടകൾക്കുമുന്നിൽ മുസ്ലിം സമൂഹം തലവെച്ചുകൊടുക്കരുതെന്ന് മജീദ് കക്കാട് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ഐ.സി.എഫ് ഗൾഫ് ഘടകം ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സഖാഫി മമ്പാട് പുനഃസംഘടനാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പുതിയ ഭാരവാഹികളായി അബ്ദുൽ റസാഖ് മുസ്ലിയാർ പറവണ്ണ (പ്രസി.), ഡോ. ബഷീർ പുത്തൂപ്പാടം (ജന. സെക്ര.), മുഹമ്മദ് ഷാ ആയഞ്ചേരി (ഫിനാൻസ് സെക്ര.) എന്നിവരെയും വിവിധ സമിതികളുടെ നാഷനൽ കമ്മിറ്റി ഭാരവാഹികളായി അബ്ദുൽ അസീസ് സഖാഫി പാലൊളി, സിറാജ് ചൊവ്വ, ജമാലുദ്ദീൻ അസ്ഹരി, റഹ്മത്തുള്ള സഖാഫി ചീക്കോട്, ഷൗക്കത്തലി സഖാഫി പടിഞ്ഞാറ്റും മുറി, ഉമർ കുണ്ടുതോട്, ഉമർ ഹാജി പുത്തൂപാടം, നൗഷാദ് അതിരുമട, അഹ്മദ് സഖാഫി പേരാമ്പ്ര, അഷ്റഫ് സഖാഫി തിരുവള്ളൂർ, അബ്ദുൽ സലാം ഹാജി പാപ്പിനിശ്ശേരി, അബ്ദുൽ കരീം ഹാജി കാലടി എന്നിവരെയും തെരഞ്ഞെടുത്തു. സമാപന സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ അഭിനന്ദിച്ചുകൊണ്ട് ഗൾഫ് കൗൺസിൽ വൈസ് പ്രസിഡന്റ് അബ്ദുൽ കരീം ഹാജി മേമുണ്ട, കെ.ബി. അബ്ദുല്ല ഹാജി എന്നിവർ സംസാരിച്ചു.
പ്രസിഡന്റ് അബ്ദു റസാഖ് മുസ്ലിയാരുടെ അധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനത്തിൽ ഡോ. ബഷീർ പുത്തൂപാടം സ്വാഗതവും സംഘടന കാര്യ സെക്രട്ടറി സിറാജ് ചൊവ്വ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.