ദോഹ: ഖത്തറിലെ ചില റോഡുകളിൽ വാഹനങ്ങളുടെ വേഗപരിധി മാറ്റിയെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന കാര്യങ്ങൾ തെറ്റ്. ജനറൽ ട്രാഫിക്ക് വകുപ്പാണ് ഇതുസംബന്ധിച്ച വിശദീകരണമിറക്കിയത്.
രാജ്യത്തെ ചില റോഡുകളിലും ടണലുകളിലും വാഹനങ്ങളുടെ വേഗപരിധിയിൽ മാറ്റം വരുത്തിയിട്ടുണ്ടെന്ന പ്രചാരണം തെറ്റാണെന്ന് വകുപ്പ് ട്വിറ്ററിലൂടെ അറിയിച്ചു.
നിലവിലുള്ള വേഗപരിധിയിൽ മാറ്റമില്ല, അത് പാലിച്ച് എല്ലാവരും വാഹനം ഓടിക്കണമെന്നും സുരക്ഷാനടപടികൾ പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.