ദോഹ: ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് കാരി ബാഗുകളുടെ ഉപയോഗം കുറക്കാനായി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം. കാരിഫോർ ഖത്തറുമായി സഹകരിച്ച് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലെ പബ്ലിക് റിലേഷൻ വിഭാഗമാണ് പുനരുപയോഗിക്കാൻ കഴിയുന്ന പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം േപ്രാത്സാഹിപ്പിക്കുന്ന കാമ്പയിനുമായി രംഗത്തുവന്നിരിക്കുന്നത്.
പരിസ്ഥിതിസൗഹൃദ വസ്തുക്കൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് സമൂഹത്തിൽ ബോധവത്കരണം ശക്തമാക്കുന്നതിെൻറ ഭാഗമായുള്ള മന്ത്രാലയത്തിെൻറ സാമൂഹിക പങ്കാളിത്ത പരിപാടികൾക്ക് കീഴിലാണ് കാമ്പയിൻ ആരംഭിച്ചിരിക്കുന്നത്. ദോഹ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരായ ഡോ. അസ്മ മൻസൂർ, ഡോ. ഗസ്വാൻ അദ്നാൻ എന്നിവരും മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻ വിഭാഗത്തിൽനിന്നുള്ള ഉദ്യോഗസ്ഥരും കാമ്പയിനുമായി ബന്ധപ്പെട്ട ചടങ്ങിൽ പങ്കെടുത്തു.
കാരിഫോർ ഖത്തറിെൻറ രാജ്യത്തെ മുഴുവൻ ബ്രാഞ്ചുകളിലുമായി ഇതിനകം അരലക്ഷത്തോളം പരിസ്ഥിതിസൗഹൃദ ബാഗുകൾ വിതരണം ചെയ്തിട്ടുണ്ട്. കാരിഫോർ ബ്രാഞ്ചുകളിലെത്തുന്ന സന്ദർശകർക്ക് ബാഗുകൾ കൈമാറുന്നതോടൊപ്പം ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് ബാഗുകളുടെ അപകടങ്ങളും പ്രത്യാഘാതങ്ങളും സംബന്ധിച്ച് പ്രത്യേക ബോധവത്കരണം നടത്തുകയും ചെയ്തു.
ദീർഘകാലാടിസ്ഥാനത്തിൽ സുസ്ഥിര ഷോപ്പിങ് ശീലം വളർത്തുകയും േപ്രാത്സാഹിപ്പിക്കുകയുമാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.