ദോഹ: ലോകകപ്പ് ആവേശത്തിലേക്ക് രാജ്യം നടന്നടുക്കവേ, വാഹന നമ്പർേപ്ലറ്റുകളിൽ അനധികൃതമായി ലോകകപ്പ് ലോഗോ ഉപയോഗിക്കരുതെന്ന് അധികൃതർ. ആഭ്യന്തര മന്ത്രാലയമാണ് കർശന നിർദേശവുമായി രംഗത്തെത്തിയത്. ലോകകപ്പ് ലോഗോ പതിച്ച വാഹന നമ്പർ േപ്ലറ്റുകൾ മേയ് മാസത്തിൽ ട്രാഫിക് വിഭാഗം ലേലം ചെയ്തിരുന്നു. വലിയ തുകക്കാണ് ഫാൻസി നമ്പറുകൾ സഹിതം ഇത്തരം േപ്ലറ്റുകൾ ലേലത്തിൽ പോയത്.
ഈ വാഹനങ്ങൾക്കു മാത്രമാണ് ലോഗോ പതിച്ച നമ്പർ േപ്ലറ്റ് ഉപയോഗിക്കാൻ അനുവാദമുണ്ടാവൂ. മറ്റ് വാഹനങ്ങള്‍ നമ്പര്‍ പ്ലേറ്റുകളില്‍ ലോകകപ്പ് ലോഗോ പകര്‍ത്തുകയോ സ്ഥാപിക്കുകയോ ചെയ്താല്‍ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും അധികൃതര്‍ ഓർമപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.