ദോഹ: റോഡിലെ തിരക്കും, അണമുറിയാത്ത വാഹനങ്ങളുടെ ഒഴുക്കും കണ്ട് റോഡ് മുറിച്ചുകടക്കാൻ പേടിക്കുന്നവർക്ക് ഇനി ടെൻഷൻ വേണ്ട. നിങ്ങളെ സഹായിക്കാൻ ഇൻറർസെക്ഷനുകളിൽ ഇനി ജാഗരൂകരായി ഇനി ചില കാമറ കണ്ണുകളുണ്ട്. പൊതുമരാമത്ത് അതോറ്റി 'അശ്ഗാൽ' ആണ് ഇൻറർ സെക്ഷനുകളിൽ കാൽനടയാത്രക്കാരെ റോഡ് മുറിച്ചുകടക്കാൻ സഹായിക്കാനായി ഓട്ടോമാറ്റിക് പെഡസ്ട്രിയൻ േക്രാസിങ് സെൻസർ സാങ്കേതിക വിദ്യ വികസിപ്പിച്ച് സ്ഥാപിച്ചത്. സാങ്കേതിക വിദ്യയുടെ മിടുക്കിൽ കാൽനടയാത്രക്കാരുടെയും സൈക്ലിസ്റ്റുകളുടെയും റോഡ് മുറിച്ചുകടക്കൽ അനായാസമാക്കുകയാണ് ലക്ഷ്യം. അശ്ഗാലിനു കീഴിലെ റോഡ്സ് ഓപറേഷൻ ആൻഡ് മെയിൻറനൻസ് വിഭാഗമാണ് ഇൻഫ്രാറെഡ് സെൻസറുകൾ വഴി പ്രവർത്തിക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്.
ആദ്യ ഘട്ടത്തിൽ ദോഹ സിറ്റി സെൻറർ, നാസർ ബിൻ ഖാലിദ് ഇൻറർസെക്ഷൻ, അൽ ജസ്റ ഇൻറർസെക്ഷൻ, വാദി അൽ സൈൽ ഇൻറർസെക്ഷൻ, ഫയർ സ്റ്റേഷൻ ഇൻറർസെക്ഷൻ, അൽ ഖലീജ് ഇൻറർസെക്ഷൻ, അൽ ദിവാൻ ഇൻർസെക്ഷൻ എന്നിവിടങ്ങളിലാണ് ഓട്ടോമാറ്റിക് പെഡസ്ട്രിയൻ ക്രോസിങ് സെൻസർ സ്ഥാപിച്ചത്. വൈകാതെ, ഖത്തറിെൻറ വിവിധ ഭാഗങ്ങളിലെ തിരക്കേറിയ ഇൻറർസെക്ഷനുകളിൽ ഇവ സ്ഥാപിക്കും. നിലവിലെ സിഗന്ൽ പോയൻറുകളിൽ ബട്ടൻ അമർത്തിയശേഷം, പച്ചതെളിയുന്നതോടെയാണ് കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കാൻ കഴിയുക. എന്നാൽ, ഓട്ടോമാറ്റിക് പെഡസ്ട്രിയൻ ക്രോസിങ് സെൻസർ സ്ഥാപിച്ച പോയൻറുകളിൽ കാൽനട യാത്രക്കാർ റോഡ് മുറിച്ചുകടക്കേണ്ട മേഖലയിലെത്തുന്നതോടെ സെൻസർ വഴി തിരിച്ചറിയും. തിരക്കിനനുസരിച്ച് കാൽനടയാത്രക്കാർക്ക് മുൻഗണന നൽകി ട്രാഫിക് ക്രമീകരിക്കാനും ആവശ്യാനുസരണം കാൽനടക്കാർക്കുള്ള ഗ്രീൻ സിഗ്നൽ നിലനിർത്താനും സെൻസർ വഴി കഴിയും.
ത്രിമാന സ്റ്റീരിയോസ്കോപിക് കാഴ്ചയിലാണ് കാമറ പരിസരം നിരീക്ഷിച്ച് കാൽനടയാത്രക്കാരെ ഒപ്പിയെടുക്കുന്നത്. സിഗ്നൽ പോസ്റ്റിനോട് ചേർന്ന് 4x2 മീറ്റർ പരിധിയിൽ സെൻസറിന് നിരീക്ഷിക്കാൻ കഴിയും. യാത്രക്കാർ ഇൻറർസെക്ഷനിൽ റോഡ് മുറിച്ചുകടക്കാനുള്ള മേഖലയിൽ എത്തുേമ്പാൾ മാത്രമാണ് സെൻസർ പ്രവർത്തിച്ചു തുടങ്ങൂ. ദിവസം മുഴുവൻ സമയവും പ്രവർത്തിക്കുന്നരീതിയിലാണ് ഇതു സ്ഥാപിച്ചിരിക്കുന്നത്. 'രാജ്യാന്തര തലത്തിലെ തന്നെ ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിയും ഏറ്റവും മികച്ച നിർമാണ മാർഗം സ്വീകരിച്ചും സുരക്ഷിതവും കാര്യക്ഷമവുമായ നിർമാണങ്ങളാണ് അശ്ഗാൽ നടപ്പാക്കുന്നത്. കാൽനട യാത്രക്കാർക്കും, വാഹനങ്ങൾക്കും ഏറ്റവും മികച്ച സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് ഉൗന്നൽ നൽകുന്നത്. എല്ലാ ഇൻറർസെക്ഷനുകളിലേക്കും ഓട്ടോമാറ്റിക് പെഡസ്ട്രിയൻ ക്രോസിങ് സാങ്കേതിക വിദ്യ വ്യാപിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് അശ്ഗാൽ' -റോഡ്സ് ഓപറേഷൻസ് ആൻഡ്മെയിൻറനൻസ് വിഭാഗം ഉദ്യോഗസ്ഥൻ എൻജിനീയർ അബ്ദുല്ല അൽ ഖലാഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.