ജൂൺ 19 വരെ വടക്കുപടിഞ്ഞാറൻ കാറ്റ്

ദോഹ: ഖത്തറിനെ വലക്കുന്ന പൊടിക്കാറ്റ് വാരാന്ത്യ ദിവസങ്ങളിലും തുടരും. കഴിഞ്ഞ ദിവസം രാജ്യത്തിെൻറ മിക്ക ഭാഗങ്ങളിലും പൊടിക്കാറ്റ് രൂക്ഷമായിരുന്നു. ഖത്തറിൽ ഇപ്പോൾ വീശുന്ന വടക്ക് പടിഞ്ഞാറൻ കാറ്റ് ജൂൺ 19 വരെ തുടരും. ഇന്ന്​ കുറഞ്ഞ താപനില 32 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 44 ഡിഗ്രി സെൽഷ്യസുമായിരിക്കുമെന്നും കാലാവസ്​ഥ വകുപ്പ് വ്യക്തമാക്കി.

കാറ്റിെൻറ വേഗം മണിക്കൂറിൽ 31 കിലോമീറ്റർ മുതൽ 40 കിലോമീറ്റർ ആയിരിക്കും. ചില സമയങ്ങളിൽ 74 കി.മീ വേഗം പ്രാപിക്കാനിടയുണ്ട്​. ജാഗ്രത പാലിക്കണം. പൊടിക്കാറ്റിന് സാധ്യതയുള്ളതിനാൽ കാഴ്ചാപരിധി രണ്ട് കിലോമീറ്ററിനും താഴെയായിരിക്കും. വൈകുന്നേരത്തോടെ കാറ്റിെൻറ വേഗം കുറഞ്ഞു വരും. ഇന്നും ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ട്​. കടലിൽ 12 അടി ഉയരത്തിൽ തിരമാലയടിക്കും. കടലിൽ പോകുന്നവർ ജാഗ്രത പുലർത്തണം.

Tags:    
News Summary - Northwesterly winds until June 19th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.