ദോഹ: ഹമദ് മെഡിക്കൽ കോർപറേഷനിൽ പുതിയ ന്യൂക്ലിയർ മെഡിസിൻ സേവനം പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി ഉദ്ഘാടനം ചെയ്തു. എച്ച്.എം.സിക്ക് കീഴിലെ നാഷനൽ കാൻസർ കെയർ ആൻഡ് റിസർച് സെൻററിലെ ക്ലിനിക്കൽ ഇമേജിങ് ഡിപ്പാർട്െമൻറിലാണ് പുതിയ ന്യൂക്ലിയർ മെഡിസിൻ സേവനം ആരംഭിച്ചിരിക്കുന്നത്. സേവനങ്ങളിൽ അന്താരാഷ്്ട്ര നിലവാരം ഉറപ്പുവരുത്തുന്നതിലും രോഗങ്ങൾ നേരത്തേ കണ്ടെത്തുന്നതിനും നിർണയത്തിനും ഉപകരിക്കുന്നതാണ്.
രണ്ടാമത്തെ പൊസിേട്രാൺ എമിഷൻ ടോമോഗ്രഫി സ്കാനർ, ഹൈബ്രിഡ് ഇമേജിങ് എസ്.പി.ഇ.സി.ടി/സി.ടി സ്കാനർ, പോസിേട്രാൺ എമിഷൻ മാമോഗ്രഫി ഇമേജിങ്, റേഡിയോ ഫാർമസി ലബോറട്ടറി, ന്യൂക്ലിയർ മെഡിസിൻ തെറപ്പി യൂനിറ്റ് എന്നിവ ഉൾപ്പെടുന്നതാണ് ക്ലിനിക്കൽ ഇമേജിങ് ഡിപ്പാർട്മെൻറിലെ പുതിയ സേവനങ്ങൾ. നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം തുടരുന്നതിനും ഉയർന്ന അന്തർദേശീയ മാനദണ്ഡങ്ങൾ പാലിക്കുന്നതിനുമുള്ള എച്ച്.എം.സിയുടെ പ്രതിബദ്ധതയുടെ ഭാഗമാണ് ന്യൂക്ലിയൻ മെഡിസിൻ സംവിധാനമെന്ന് അധികൃതർ അറിയിച്ചു.
ക്ലിനിക്കൽ ഇമേജിങ്ങിെൻറ അവിഭാജ്യ ഘടകമായ ന്യൂക്ലിയർ മെഡിസിൻ, രോഗങ്ങൾ നേരത്തേ കണ്ടെത്തുന്നതിലും പരിശോധന നടത്തുന്നതിലും വലിയ പങ്ക് വഹിക്കുന്നുണ്ട്.ഖത്തറിെൻറ ആരോഗ്യ പരിരക്ഷ മേഖലയിൽ സുപ്രധാന നാഴികക്കല്ലായാണ് ഇതു വിലയിരുത്തെപ്പടുന്നത്. ചികിത്സക്കായുള്ള കാത്തിരിപ്പ് സമയം കുറക്കുന്നതിലും രോഗ പരിചരണത്തിെൻറ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിലും മികച്ച ഫലം നൽകുന്നതിലും പുതിയ സേവനം പ്രയോജനം ചെയ്യും.
റേഡിയോളജിയുടെ പ്രത്യേക മേഖലയായ ന്യൂക്ലിയർ മെഡിസിൻ, ചികിത്സക്കായി അവയവങ്ങളുടെ പ്രവർത്തനവും ഘടനയും പരിശോധിക്കുന്നതിനായി ചെറിയ അളവിൽ റേഡിയോ ആക്ടിവ് മെറ്റീരിയലുകൾ അല്ലെങ്കിൽ റേഡിയോ ഫാർമസ്യൂട്ടിക്കലുകൾ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. അവയവങ്ങളുടെയും കോശങ്ങളുടെയും ഘടനയുടെയും പ്രവർത്തനങ്ങളുടെയും ദൃശ്യം സാധ്യമാക്കുന്നതിൽ ന്യൂക്ലിയർ ഇമേജിങ് പ്രധാന ഘടകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.