ദോഹ: ഇന്ത്യയിൽ നിന്നുള്ള ഓൺ അറൈവൽ വിസ യാത്രക്കാരുടെ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി ഖത്തർ ആഭ്യന്തര മന്ത്രാലയം. ഖത്തറിൽ താമസിക്കുന്ന അത്രയും കാലയളവിലേക്ക് 'ഡിസ്കവർ ഖത്തർ' വഴി ഹോട്ടൽ ബുക്കിങ് നിർബന്ധമാക്കികൊണ്ടാണ് പുതിയ മാറ്റം. ഇന്ത്യക്ക് പുറമെ, ഇറാൻ, പാകിസ്താൻ പൗരന്മാർക്കും ഈ നിർദേശം ബാധകമാണ്. ഏപ്രിൽ 14 മുതൽ പുതിയ നിർദേശം പ്രാബല്ല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു. മൂന്ന് രാജ്യങ്ങളുടെ പാസ്പോർട്ട് കൈവശക്കാരായ ഓൺഅറൈവൽ യാത്രക്കാർക്ക് മാത്രമായിരിക്കും ഈ നിർദേശം ബാധകമാവുക.
ഖത്തറിലേക്ക് യാത്രചെയ്യാൻ ഉദ്ദേശിക്കുന്നവർ ഡിസ്കവർ ഖത്തർ വെബ്സൈറ്റ് വഴി, രാജ്യത്ത് തങ്ങാനുദ്ദേശിക്കുന്ന കാലയളവിലേക്ക് ഹോട്ടൽ ബുക്ക് ചെയ്യാവുന്നതാണ്. ചുരുങ്ങിയത് രണ്ട് ദിവസം മുതൽ പരമാവധി 60 ദിവസം വരെയാണ് ബുക്കിങ്ങ് അനുവദിക്കുക. ഡിസ്കവർ ഖത്തർ വെബ്സൈറ്റ് വഴി ചൊവ്വാഴ്ച മുതൽ ബുക്കിങ് ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.