ദോഹ: മലയാള സംഗീത ആസ്വാദകരുടെ മനസ്സിൽ സ്വരമാധുരിയാർന്ന ഒരുപിടി ഗാനങ്ങളുമായി ഇടംപിടിച്ച ഭാവഗായകൻ പി. ജയചന്ദ്രന് ആദരവർപ്പിച്ച് ഐ.സി.സി അശോക ഹാളിൽ നടന്ന ‘ബുധനാഴ്ച ഫെസ്റ്റ്’. ഖത്തറിലെ ജയചന്ദ്രൻ ഫാൻസ് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു ഫെസ്റ്റ്. എല്ലാ ആഴ്ചകളിലും നടക്കുന്ന ബുധൻ ഫെസ്റ്റിൽ അനശ്വര ഗായകൻ സമ്മാനിച്ച ഒരുപിടി ഗാനങ്ങളിലൂടെ അവിസ്മരണീയമാക്കി.
‘മഞ്ഞലയിൽ മുങ്ങിത്തോർത്തി’ എന്ന പേരിൽ നടന്ന ഗാനസന്ധ്യയിൽ പ്രവാസി ഗായകരും ആസ്വാദകരും പങ്കെടുത്തു. ഉദ്ഘാടനച്ചടങ്ങിൽ ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ അധ്യക്ഷത വഹിച്ചു.
ഐ.സി.സി ആക്ടിവിറ്റീസ് ഹെഡ് ഗാർഗി വൈദ്യ സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി മോഹൻ കുമാർ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, വിവിധ അസോസിയേറ്റഡ് സംഘടനകളുടെ ഭാരവാഹികൾ, മുതിർന്ന കമ്യൂണിറ്റി അംഗങ്ങൾ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.