ദോഹ: മാനസികാരോഗ്യ മേഖലയിലെ തെറ്റായ പ്രവണതകളെ കുറിച്ച് ആളുകള്‍ക്ക് അവബോധം നല്‍കിയും മാനസികാരോഗ്യ മേഖലയിലെ വ്യത്യസ്ത വിഭാഗങ്ങളെ മനസ്സിലാക്കിക്കൊടുത്തും ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് പ്രവാസി വെല്‍ഫെയറും മെന്റീവ് ഖത്തറും ചേര്‍ന്ന് സംഘടിപ്പിച്ച പാനല്‍ ചര്‍ച്ച.
മനഃശാസ്ത്രത്തിന്റെ വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധരുടെ പാനലുമായി സംവദിക്കാന്‍ പരിപാടിയിലൂടെ അവസരമൊരുങ്ങി. ആസ്റ്റര്‍ മെഡിക്കല്‍ സെന്ററിലെ സ്പെഷലിസ്റ്റ് സൈക്കാട്രിസ്റ്റ് ഡോ. ടിഷ റെയ്ചല്‍ ജേക്കബ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എം.ഐ. ഖലീല്‍, ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ സൈക്കോ തെറപ്പിസ്റ്റ് ജോര്‍ജ് വി. ജോയ് എന്നിവർ സദസ്സുമായി സംവദിച്ചു.
മനഃശാസ്ത്ര സംബന്ധിയായ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ട പരിപാടിയില്‍ മാനസികാരോഗ്യത്തെ ഗൗരവപൂര്‍വം ആളുകള്‍ സമീപിക്കുകയോ വിദഗ്ധ ഉപദേശം തേടുകയോ ചെയ്യുന്നില്ലെന്ന് പാനല്‍ ചൂണ്ടിക്കാട്ടി. ഡി.പി.എസ് സ്കൂള്‍ സൈക്കോളജി അധ്യാപിക അനു അച്ചാമ്മ വർഗീസ് മോഡറേറ്ററായി.
ഐ.സി.ബി.എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. സ്നേഹപൂര്‍ണമായ ഒരു തലോടല്‍ വരെ ചഞ്ചലമായ മനസ്സിനെ ശാന്തമാക്കി ജീവിതത്തിലേക്ക് തിരികെ നടത്താനുതകുമെന്നും പ്രവാസലോകത്ത് ഒറ്റപ്പെടലിന്റെയും ജോലി ഭാരത്തിന്റെയും പേരില്‍ ധാരാളം ആളുകള്‍ ബുദ്ധിമുട്ടനുഭവിക്കുമ്പോള്‍ ഇത്തരം പരിപാടികള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രവാസി വെല്‍ഫെയര്‍ ആക്ടിങ് പ്രസിഡന്റ് റഷീദലി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി താസീന്‍ അമീന്, മെന്റീവ് പ്രതിനിധികളായ ഹുസൈന് വാണിമേല്‍, മുഹമ്മദ് അസ്ലം വേളം എന്നിവര്‍ സംസാരിച്ചു.
പ്രോഗ്രാം കണ്‍വീനര്‍ സക്കീന അബ്ദുല്ല നന്ദി പറഞ്ഞു. സലാഹ് എം, ഷമീല്‍ വി.എം, ഷാദിയ ഷരീഫ് തുടങ്ങിയവര്‍ നേതൃത്വം നല്കി. മാനസികാരോഗ്യ ദിനത്തിന്റെ ഭാഗമായി മെന്റീവ് നിര്‍മിച്ച ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.