ദോഹ: പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ഹമദ് ബ്ലഡ് ഡൊനേഷൻ സെന്ററിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ഐ.സി.സി പ്രസിഡന്റ് പി.എൻ. ബാബുരാജൻ ഉദ്ഘാടനം ചെയ്തു. ഐ.സി.ബി.എഫ് ഇൻഷുറൻസ് പദ്ധതിയിൽ ചേരുന്ന 101 പേരുടെ അപേക്ഷകൾ ആക്ടിങ് പ്രസിഡന്റ് വിനോദ് വി. നായർ, കേരള ബിസിനസ് ഫോറം അഡ്വൈസറി കമ്മിറ്റി ചെയർമാൻ കെ.ആർ. ജയരാജ് എന്നിവർക്ക് കൈമാറി.
ഐ.സി.സി മുൻ പ്രസിഡന്റ് എ.പി. മണികണ്ഠൻ, ലോക കേരള സഭ അംഗം അബ്ദുൽ റഊഫ് കൊണ്ടോട്ടി, ഐ.എസ്.സി മാനേജ്മെന്റ് കമ്മിറ്റി അംഗവും ഫിഫ ലോകകപ്പിന്റെ ഇന്ത്യൻ കമ്യൂണിറ്റി കൾച്ചറൽ ഫോക്കൽ പോയന്റുമായ സഫീർ റഹ്മാൻ, കെ.ബി.എഫ് പ്രസിഡന്റ് സി.എ. ഷാനവാസ് ബാവ, ഹൈദർ ചുങ്കത്തറ, എഡ്സോ വൈസ് പ്രസിഡന്റ് വി.എസ്. അബ്ദുൽറഹ്മാൻ, സയൻസ് ഇന്ത്യ ഫോറം ഓർഗനൈസിങ് സെക്രട്ടറി സതീഷ് , പി.പി.എ.ക്യു പ്രസിഡന്റ് സനൂബ്, വൈസ് പ്രസിഡന്റ് സനന്ത് രാജ്, സുനിൽ പെരുമ്പാവൂർ, സെക്രട്ടറി എം.ജി. രാജേഷ്, ജോ. സെക്രട്ടറി സുധ സന്തോഷ്, ട്രഷറർ മിധുൻ സാജു, പ്രോഗ്രാം കൺവീനർമാരായ ഷിജു, ജിബിൻ, എക്സിക്യൂട്ടിവ് അംഗങ്ങളായ ഉസ്മാൻ, അൻസാർ, മഞ്ജുഷ, ബേസിൽ, സുനിൽ മുല്ലശ്ശേരി, മുഹമ്മദ് എം ഖാദർ, നിയാസ്, അനസ്, ഷഅബാൻ, സന്തോഷ് ഇടയത്ത് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
ക്യാമ്പിൽ പങ്കെടുത്തവർക്ക് എം.ബി.എം ട്രാൻസ്പോർട്ട് കമ്പനി യാത്ര സൗകര്യമൊരുക്കി. ഏഷ്യൻ മെഡിക്കൽ സെന്റർ സൗജന്യ ഹെൽത്ത് ചെക്കപ്പ് കൂപ്പണും ഡെന്റൽ സ്ക്രീനിങ്ങിനായുള്ള ഡിസ്കൗണ്ട് കൂപ്പണും രക്തദാനം ചെയ്ത 200ഓളം പേർക്ക് സീഷോർ ഗ്രൂപ് സ്പോൺസർ ചെയ്ത ഭക്ഷണവും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.