ദോഹ: രാജ്യത്തെ ജനസംഖ്യയുടെ പുതിയ കണക്കുകൾ പുറത്തുവിട്ട് പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി. ജൂലൈ മാസത്തിൽ ഖത്തറിലെ ജനസംഖ്യ കണക്ക് 23.8 ലക്ഷമായാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഇതേ മാസത്തെ കണക്കുമായി താരതമ്യപ്പെടുത്തുേമ്പാൾ മൂന്നര ലക്ഷത്തിലേറെ കുറഞ്ഞതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഈ വർഷം ജൂണിൽ 25 ലക്ഷമായിരുന്നു ജനസംഖ്യ. പ്ലാനിങ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിന്റെ കൈയിലെ കണക്കുകൾ പ്രകാരം 2016 ജൂലൈയിലെ രാജ്യത്തെ ജനസംഖ്യയായ 23.26 ലക്ഷത്തിനുശേഷം ആദ്യമായാണ് ഖത്തറിൽ ഇത്രയേറെ കുറവ് രേഖപ്പെടുത്തുന്നത്.
കോവിഡ് കാരണം വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രവാസി കുടുംബങ്ങൾ നാട്ടിലേക്ക് മടങ്ങിയതും, ലോകകപ്പ് നിർമാണ പ്രവർത്തനങ്ങൾ അവസാനിക്കുന്നതിനനുസരിച്ച് തൊഴിലാളികളുടെ മടക്കവും, കോവിഡ് നിയന്ത്രണങ്ങൾ കാരണം തൊഴിലാളികളുടെ തിരിച്ചുവരവ് കുറഞ്ഞതുമാണ് രാജ്യത്തെ ജനസംഖ്യാനുപാതം കുറയാൻ കാരണം. 17,56,026 പുരുഷന്മാരും, 6,23,985 സ്ത്രീകളും ഉൾപ്പെടെ 23,80,011 ആണ് ജൂലൈ മാസത്തിൽ ഖത്തറിലെ ജനസംഖ്യ. മുൻ വർഷത്തെ അപേക്ഷിച്ച് 13.42 ശതമാനം കുറവ്. 2016 ജൂലൈയിൽ 23.26 ലക്ഷമായിരുന്നു ആളുകളുടെ എണ്ണം. ജൂലൈയിൽ 1892 ജനനങ്ങൾ രജിസ്റ്റർ ചെയ്തു. ജനന നിരക്കിൽ മുൻ മാസത്തേക്കാൾ 1.5 ശതമാനം വർധനയുണ്ടായതായി പി.എസ്.എ റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.