നാട്ടിലെത്താൻ മു​ൻ​കൂ​ർ കോ​വി​ഡ്​ പ​രി​ശോ​ധ​ന: സാ​മ്പ​ത്തി​ക​ബാ​ധ്യ​ത​യും സ​മ്മ​ർ​ദ​വും പേ​റാൻ വിധിക്കപ്പെട്ട്​ പ്ര​വാ​സി​ക​ൾ

ദോ​ഹ: ഇ​ന്ത്യ​യി​ലേ​ക്ക്​ പോ​കു​ന്ന​വ​ർ മു​ൻ​കൂ​ട്ടി കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന നി​ബ​ന്ധ​ന പ്ര​വാ​സി​ക്ക്​ ന​ൽ​കു​ന്ന​ത്​ വ​ൻ​സാ​മ്പ​ത്തി​ക​ബാ​ധ്യ​ത​യും അ​തി​സ​മ്മ​ർ​ദ​വും. ഖ​ത്ത​റി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ചെ​റു​വ​രു​മാ​ന​ക്കാ​ർ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും സൗ​ജ​ന്യ​മാ​യി യാ​ത്രാ​ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്ന​ത്​ ഏ​െ​റ ആ​ശ്വാ​സ​ക​ര​മാ​യി​രു​ന്നു. എ​ന്നാ​ൽ രാ​ജ്യ​ത്ത്​ നി​ല​വി​ൽ കോ​വി​ഡ്​ രോ​ഗി​ക​ൾ കൂ​ടി​വ​രി​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഇ​നി മു​ത​ൽ കോ​വി​ഡ്​ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ​ക്ക്​ മാ​ത്രം പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ൽ മ​തി​യെ​ന്നാ​ണ്​ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ​ക്ക്​ കി​ട്ടി​യി​രി​ക്കു​ന്ന നി​ർ​ദേ​ശം. ഇ​തു​സം​ബ​ന്ധി​ച്ച്​ ഇ​ന്ന​ലെ 'ഗ​ൾ​ഫ്​​മാ​ധ്യ​മം' വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു.

ഇ​തോ​ടെ മു​ൻ​കൂ​ർ കോ​വി​ഡ്​ പ​രി​ശോ​ധ​ന ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി പ്ര​വാ​സി സം​ഘ​ട​ന​ക​ൾ രം​ഗ​ത്തെ​ത്തി. ​ഖ​ത്ത​ർ പ്രൈ​മ​റി ഹെ​ൽ​ത്ത്​​ ​െക​യ​ർ കോ​ർ​പ​റേ​ഷ​‍െൻറ (പി.​എ​ച്ച്.​​സി.​​സി) ആ​ശു​പ​ത്രി​ക​ളി​ൽ ഞാ​യ​റാ​ഴ്​​ച മു​ത​ൽ യാ​ത്രാ​ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള കോ​വി​ഡ്​ പ​രി​ശോ​ധ​ന നി​ർ​ത്തി​യി​ട്ടു​ണ്ട്. ഇ​തു​സം​ബ​ന്ധി​ച്ച്​ അ​ത​ത്​ ആ​ശു​പ​ത്രി​ക​ൾ​ക്ക്​ ക​ഴി​ഞ്ഞ ദി​വ​സം ത​ന്നെ അ​റി​യി​പ്പ്​ ല​ഭി​ച്ചി​രു​ന്നു. ഫാ​മി​ലി ഹെ​ൽ​ത്ത്​​ കാ​ർ​ഡു​ള്ള​വ​ർ​ക്ക്​ ഈ ​ആ​ശു​പ​ത്രി​ക​ളി​ൽ 50 റി​യാ​ൽ നി​ര​ക്കി​ൽ കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഈ ​സേ​വ​നം ത​ൽ​ക്കാ​ലം നി​ർ​ത്തി​യ​തോ​ടെ കു​ടും​ബ​മാ​യി താ​മ​സി​ക്കു​ന്ന​വ​ർ നാ​ട്ടി​ൽ പോ​കേ​ണ്ട സ​ന്ദ​ർ​ഭ​ത്തി​ൽ വ​ൻ​തു​ക മു​ട​ക്കി സ്വ​കാ​ര്യ​ആ​ശു​പ​ത്രി​ക​ളി​ൽ നി​ന്ന്​ കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട സ്​​ഥി​തി​യാ​ണ്. താ​ഴ്​​ന്ന​വ​രു​മാ​ന​ക്കാ​രാ​യ പു​രു​ഷ​തൊ​ഴി​ലാ​ളി​ക​ൾ, ബാ​ച്ചി​ലേ​ഴ്​​സ്, കു​ടും​ബ​ത്തോ​ടൊ​പ്പ​മ​ല്ലാ​തെ താ​മ​സി​ക്കു​ന്ന​വ​ർ, എ​ന്നി​വ​ർ​ക്ക്​ ഖ​ത്ത​ർ റെ​ഡ്​​ക്ര​സ​ൻ​റി​‍െൻറ ഓ​ൾ​ഡ്​ ദോ​ഹ പെ​ട്രോ​ൾ സ്​​റ്റേ​ഷ​ന​ടു​ത്തു​ള്ള ഫ​രീ​ജ്​ അ​ബ്​​ദു​ൽ അ​സീ​സ്​ ഹെ​ൽ​ത്ത്​ സെൻറ​ർ, ന്യൂ ​ഇ​ൻ​ഡ​സ്​​ട്രി​യ​ൽ ഏ​രി​യ 38ലെ ​ഹി​​മൈ​ലി​യ ഹെ​ൽ​ത്ത്​​ സെൻറ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ യാ​ത്ര​ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. രോ​ഗി​ക​ൾ കൂ​ടി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​നി കോ​വി​ഡ്​ ല​ക്ഷ​ണ​മു​ള്ള​വ​ർ​ക്ക്​ മാ​ത്രം പ​രി​ശോ​ധ​ന പ​രി​മി​ത​പ്പെ​ടു​ത്താ​നാ​ണ്​ റെ​ഡ്​​ക്ര​സ​ൻ​റ്​ ആ​ശു​പ​ത്രി അ​ധി​കൃ​ത​രും ആ​േ​ലാ​ചി​ക്കു​ന്ന​ത്.

നി​ല​വി​ൽ ഖ​ത്ത​റി​ലെ 32 സ്വ​കാ​ര്യ​ആ​ശു​പ​ത്രി​ക​ളി​ൽ കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ക​ഴി​യും. എ​ന്നാ​ൽ 350 മു​ത​ൽ 500 റി​യാ​ൽ​വ​രെ​യാ​ണ്​ പ​ല​തി​ലും ഫീ​സ്​ ഈ​ടാ​ക്കു​ന്ന​ത്. ഒ​രു സ്​​ഥാ​പ​ന​ത്തി​ൽ​നി​ന്നോ മ​റ്റോ ഒ​രു​മി​ച്ച്​ പോ​കു​ന്ന​വ​ർ​ക്ക്​ ഈ ​നി​ര​ക്കി​ൽ പ​ല സ്​​ഥാ​പ​ന​ങ്ങ​ളും ഇ​ള​വും ന​ൽ​കു​ന്നു​ണ്ട്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ച്​ ഹ​മ​ദ്​ ല​ബോ​റ​ട്ട​റി​ക​ളി​ലേ​ക്ക്​ അ​യ​ക്കു​ക​യാ​ണ്​ ചെ​യ്യു​ക. നി​ല​വി​ൽ കോ​വി​ഡ്​ അ​ട​ക്ക​മു​ള്ള വി​വി​ധ പ്ര​തി​സ​ന്ധി​ക​ളി​ൽ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക്​ മു​ൻ​കൂ​ട്ടി​യു​ള്ള കോ​വി​ഡ്​ പ​രി​ശോ​ധ​ന​ക്കാ​യി വ​ൻ​തു​ക മു​ട​ക്കേ​ണ്ട അ​വ​സ്​​ഥ​യാ​ണ്​ വ​രു​ന്ന​ത്. ഒ​രു കു​ടും​ബ​ത്തി​ൽ ര​ണ്ടി​ല​ധി​കം പേ​രു​ണ്ടെ​ങ്കി​ൽ ഭീ​മ​മാ​യ തു​ക​യാ​ണ്​ ചെ​ല​വ​ഴി​ക്കേ​ണ്ടി​വ​രു​ന്ന​ത്.

യാ​ത്രാ​ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ങ്കി​ൽ വി​മാ​ന​ടി​ക്ക​റ്റി​‍െൻറ രേ​ഖ​ക​ൾ കാ​ണി​ക്കേ​ണ്ടി​വ​രു​ന്നു​ണ്ട്. പോ​സി​റ്റി​വ്​ ആ​ണ്​ ഫ​ല​മെ​ങ്കി​ൽ യാ​ത്ര മു​ട​ങ്ങു​ക​യും ചെ​യ്യും. പ​ല വി​മാ​ന​ക്ക​മ്പ​നി​ക​ളും റീ ​ഫ​ണ്ട്​ ന​ൽ​കു​ന്നി​ല്ല, റീ ​ഫ​ണ്ട്​ ന​ൽ​കു​ന്ന​വ​ർ വ​ൻ​തു​ക കു​റ​ക്കു​ക​യും ചെ​യ്യും. ഇ​നി സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ നി​ന്നാ​ണ്​ ടെ​സ്​​റ്റ്​ ന​ട​ത്തു​ന്ന​തെ​ങ്കി​ൽ പോ​സി​റ്റി​വ്​ ആ​യാ​ൽ യാ​ത്ര മു​ട​ങ്ങ​ു​ന്ന​തി​നൊ​പ്പം പ​രി​ശോ​ധ​ന​യു​ടെ തു​ക​യും ന​ഷ്​​ട​മാ​കും. അ​വ​സാ​നം നി​മി​ഷം വ​രെ അ​നി​ശ്ചി​ത​ത്വ​ത്തി​ൽ ക​ഴി​യേ​ണ്ട അ​വ​സ്​​ഥ​യി​ലാ​ണ്​ നാ​ട്ടി​ലേ​ക്ക്​ പോ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന പ്ര​വാ​സി​ക​ൾ. ഇ​തി​ന്​ പു​റ​മേ നാ​ട്ടി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ലും പ​രി​ശോ​ധ​ന ന​ട​ത്ത​ണം. ഇ​തി​നാ​ൽ ത​ന്നെ മു​ൻ​കൂ​ട്ടി​യു​ള്ള കോ​വി​ഡ്​ പ​രി​ശോ​ധ​ന​യെ​ന്ന നി​ബ​ന്ധ​ന ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ക​യാ​ണ്.   

ഗ​ൾ​ഫി​ൽ കോ​വി​ഡ്​ നി​യ​ന്ത്ര​ണം ക​ർ​ശ​നം;  എ​ന്നി​ട്ടും മു​ൻ​കൂ​ർ പ​രി​ശോ​ധ​ന നാ​ട്ടി​ൽ തോ​ന്നും​പോ​ലെ

ദോഹ: എ​ല്ലാ​വി​ധ കോ​വി​ഡ്​ ച​ട്ട​ങ്ങ​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ന്ന​വ​യാ​ണ്​ ഖ​ത്ത​ർ അ​ട​ക്ക​മു​ള്ള ഗ​ൾ​ഫ്​​രാ​ജ്യ​ങ്ങ​ൾ. ഖ​ത്ത​റി​ൽ പു​റ​ത്തി​റ​ങ്ങു​േ​മ്പാ​ൾ മാ​സ്​​ക്​ ധ​രി​ക്ക​ൽ നി​ർ​ബ​ന്ധ​വു​മാ​ണ്. നാ​ട്ടി​ലാ​ക​​​ട്ടെ കോ​വി​ഡ്​ ച​ട്ട​ങ്ങ​ളൊ​ന്നും പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല. ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ർ പ​​ങ്കെ​ടു​ക്കു​ന്ന ​തെ​ര​ഞ്ഞെ​ടു​പ്പു​യോ​ഗ​ങ്ങ​ളി​ൽ ഒ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​തെ​യാ​ണ്​ ആ​ളു​ക​ൾ കൂ​ടി​ക്ക​ല​രു​ന്ന​ത്. എ​ന്നി​ട്ടും എ​ല്ലാ​വി​ധ കോ​വി​ഡ്​ ച​ട്ട​ങ്ങ​ൾ പാ​ലി​ക്കു​ന്ന ഗ​ൾ​ഫ്​​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന്​ വ​രു​ന്ന​വ​ർ മു​ൻ​കൂ​ർ കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ടി വ​രു​ന്ന​ത്​ വി​രോ​ധാ​ഭാ​സ​മാ​ണെ​ന്നാ​ണ്​ പ്ര​വാ​സി​ക​ളു​ടെ അ​ഭി​പ്രാ​യം. ഗ​ൾ​ഫ്​​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന്​ ഇ​ന്ത്യ​യി​ലേ​ക്ക്​ പോ​കു​ന്ന​വ​ർ​ക്ക്​ കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ നി​ർ​ബ​ന്ധ​മാ​ണെ​ന്ന വ്യ​വ​സ്​​ഥ ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 22 മു​ത​ലാ​ണ്​ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​ത്. യാ​ത്ര​ക്കാ​ര​ൻ www.newdelhiairport.in എ​ന്ന എ​യ​ർ സു​വി​ധ പോ​ർ​ട്ട​ലി​ൽ സ​ത്യ​വാ​ങ്​ മൂ​ലം സ​മ​ർ​പ്പി​ക്കു​ന്ന​തി​നൊ​പ്പം കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ അ​പ്​​ലോ​ഡ്​ ചെ​യ്യു​ക​യും വേ​ണം. യാ​ത്ര ചെ​യ്യു​ന്ന​തി​ന്​ 72 മ​ണി​ക്കൂ​റി​നു​ള്ളി​ലാ​ണ്​ കോ​വി​ഡ്​ ടെ​സ്​​റ്റ്​ ന​ട​ത്തേ​ണ്ട​ത്. ചെ​ക്ക്​ ഇ​ൻ സ​മ​യ​ത്ത്​ കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഹാ​ജ​രാ​ക്ക​ണം. യാ​ത്ര​ക്കാ​ര​ന്​ നാ​ട്ടി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ മോ​ളി​ക്കു​ലാ​ർ പ​രി​ശോ​ധ​ന​യും ന​ട​ത്തും, ഈ ​പ​രി​ശോ​ധ​ന നി​ല​വി​ൽ സൗ​ജ​ന്യ​മാ​ണ്.

മു​ൻ​കൂ​ർ പ​രി​ശോ​ധ​ന ഒ​ഴി​വാ​ക്ക​ണം -കെ.​എം.​സി.​സി

ദോ​ഹ: ഇ​ന്ത്യ​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​രു​ടെ കോ​വി​ഡ് ടെ​സ്​​റ്റ്​ നി​ർ​ത്ത​ലാ​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന്​ കെ.​എം.​സി.​സി സം​സ്​​ഥാ​ന​ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യ​ത്തി​ൽ ദോ​ഹ​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണം. ഖ​ത്ത​റി​ൽ ഹെ​ൽ​ത്ത് സെൻറ​റു​ക​ളി​ൽ കോ​വി​ഡ്​ പ​രി​ശോ​ധ​ന നി​ർ​ത്ത​ലാ​ക്കു​ക​യും സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​രു​ടെ മു​ൻ​കൂ​ർ പ​രി​ശോ​ധ​ന ഒ​ഴി​വാ​ക്കാ​ൻ എം​ബ​സി അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്ത​ണം. സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ഇ​പ്പോ​ൾ വ​ൻ​തു​ക​യാ​ണ്​ കോ​വി​ഡ്​ പ​രി​ശോ​ധ​ന​ക്കാ​യി ഈ​ടാ​ക്കു​ന്ന​ത്. ഖ​ത്ത​റി​ൽ നി​ന്ന്​ കോ​വി​ഡ്​ വാ​ക്സി​ൻ എ​ടു​ത്ത​വ​രെ അ​ടി​യ​ന്ത​ര​മാ​യി മു​ൻ​കൂ​ർ പ​രി​ശോ​ധ​ന​യി​ൽ നി​ന്ന്​ ഒ​ഴി​വാ​ക്ക​ണം. ഗ​ൾ​ഫി​ൽ വേ​ന​ല​വ​ധി തു​ട​ങ്ങാ​ൻ പോ​കു​ക​യാ​ണ്. ഇ​തി​നാ​ൽ നി​ര​വ​ധി പേ​രാ​ണ്​ നാ​ട്ടി​ൽ​പോ​കാ​നു​ള്ള​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ എ​ത്ര​യും വേ​ഗം ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കെ.​എം.​സി.​സി ആ​വ​ശ്യ​പ്പെ​ട്ടു.

യാ​ത്രാ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണം -ക​ൾ​ച്ച​റ​ൽ ഫോ​റം

ദോ​ഹ: പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​ടെ മാ​തൃ​രാ​ജ്യ​ത്തേ​ക്കു​ള്ള യാ​ത്ര​ക്ക്​ 72 മ​ണി​ക്കൂ​ർ മു​മ്പു​ള്ള പി.​സി.​ആ​ർ ടെ​സ്​​റ്റ്​ നി​ർ​ബ​ന്ധ​മാ​ക്കി​യ​ത് യാ​ത്രാ​പ്ര​തി​സ​ന്ധി സൃ​ഷ്​​ടി​ക്കു​ന്ന​താ​യി ക​ൾ​ച്ച​റ​ൽ ഫോ​റം സം​സ്ഥാ​ന സ​മി​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു. തു​ച്ഛ​മാ​യ ശ​മ്പ​ള​ത്തി​ന് ജോ​ലി ചെ​യ്യു​ന്ന സാ​ധാ​ര​ണ പ്ര​വാ​സി​ക​ൾ പോ​ലും വ​ൻ​തു​ക ന​ൽ​കി സ്വ​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും പി.​സി.​ആ​ർ ടെ​സ്​​റ്റ്​ ന​ട​ത്തേ​ണ്ട അ​വ​സ്ഥ​യാ​ണ് വ​രി​ക. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഖ​ത്ത​റി​ൽ നി​ന്നും കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ പൂ​ർ​ത്തീ​ക​രി​ച്ച സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ള്ള​വ​ർ​ക്കും ഇ​ഹ്തി​രാ​സ് ആ​പ്പി​ൽ പ​ച്ച​നി​റം ഉ​ള്ള​വ​ർ​ക്കും പി.​സി.​ആ​ർ ടെ​സ്​​റ്റ്​ ഇ​ല്ലാ​തെ ഇ​ന്ത്യ​യി​ലേ​ക്ക് യാ​ത്ര അ​നു​വ​ദി​ക്ക​ണം. ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച്​ ഇ​ന്ത്യ​ൻ എം​ബ​സി അ​ധി​കൃ​ത​ർ​ക്ക് നി​വേ​ദ​നം കൈ​മാ​റി. ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ സ​ത്വ​ര​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് കു​ഞ്ഞി താ​യ​ല​ക്ക​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശ​ശി​ധ​ര​പ്പ​ണി​ക്ക​ർ , എ.​ആ​ർ. അ​ബ്​​ദു​ൽ ഗ​ഫൂ​ർ, ആ​ബി​ദ സു​ബൈ​ർ , സു​ന്ദ​ര​ൻ തി​രു​വ​ന​ന്ത​പു​രം, സ​ജ്ജ​യ് ചെ​റി​യാ​ൻ , പി.​എം. റ​ഷീ​ദ​ലി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് റാ​ഫി സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ഷാ​ഫി മു​ഴി​ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.