ദോഹ: ഖത്തർ സന്ദർശിക്കുന്ന ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ചി പ്രാധനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തി.
ഇരു രാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധവും സൗഹൃദം സംബന്ധിച്ച് വിശകലനം നടത്തിയ കൂടിക്കാഴ്ചയിൽ ലബനാൻ, ഗസ്സ മേഖലകളിലെ ഇസ്രായേൽ ആക്രമണവും, മേഖലയുടെ നിലവിലെ സംഘർഷ സാഹചര്യങ്ങളും ചർച്ച ചെയ്തു.
മേഖലയിലെ സംഘർഷം അവസാനിപ്പിക്കുന്നതിനും കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാനും പ്രാദേശികവും അന്തർദേശീയവുമായ ശ്രമങ്ങളും ഇടപെടലുകളും ആവശ്യമാണെന്ന് പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.