ദോഹ: കോവിഡ് പ്രതിസന്ധിക്കിടയിലും വിദ്യാഭ്യാസരംഗത്ത് മികച്ച സേവനം നടത്തുന്ന അധ്യാപകർക്ക് ആദരവുമായി ഖത്തർ എയർവേയ്സ്. ലോകഅധ്യാപകദിനവുമായി ബന്ധപ്പെട്ട് 21000 സൗജന്യടിക്കറ്റുകൾ നൽകിയാണ് അധ്യാപകർക്കുള്ള ആദരം ഖത്തർ എയർവേയ്സ് അറിയിക്കുന്നത്. ഒക്ടോബർ അഞ്ചിന് ഖത്തർ സമയം പുലർച്ചെ നാല് മുതൽ തുടങ്ങി ഒക്ടോബർ എട്ടിന് 3.59 വരെ അധ്യാപകർക്ക് ടിക്കറ്റിനായി രജിസ്റ്റർ ചെയ്യാം.
qatarairways.com/ThankYouTeachers എന്ന ലിങ്ക് വഴിയാണ് രജസ്റ്റർ ചെയ്യേണ്ടത്. ഇതുവഴി ഫോം പൂരിപ്പിച്ച് അപേക്ഷ നൽകുകയാണ് ചെയ്യേണ്ടത്. ഇവർക്ക് ഒരു പ്രമോഷൻ ഷകാഡ് ലഭിക്കും. ആദ്യം അപേക്ഷ നൽകുന്നവർക്ക് എന്ന അടിസ് ഥാനത്തിലായിരിക്കും ടിക്കറ്റ് അനുവദിക്കുക.
ഖത്തർ എയർവേയ്സ് സർവീസ് നടത്തുന്ന 75 രാജ്യങ്ങളിലെ എല്ലാ അധ്യാപകർക്കും സൗജന്യടിക്കറ്റിനായി രജിസ്റ്റർ ചെയ്യാനാകും. മൂന്ന് ദിവസത്തെ ഈ കാമ്പയിനിൽ വിവിധ രാജ്യക്കാർക്ക് ടിക്കറ്റുകൾ അനുവദിക്കുന്നതിനായി പ്രത്യേക സമയം നീക്കിവെക്കുന്നുണ്ട്. എല്ലാ ദിവസവും ടിക്കറ്റ് അനുവദിച്ചതുമായി ബന്ധെപ്പട്ട വിവരങ്ങൾ ദോഹ സമയം രാവിലെ നാലുമണിക്ക് കാമ്പയിൻ ദിനങ്ങളിൽ പുറത്തുവിടും. വിജയകരമായി അപേക്ഷ നൽകിയ അധ്യാപകർക്ക് ഇക്കണോമി ക്ലാസിലെ മടക്കവിമാനടിക്കറ്റാണ് ലഭിക്കുക. നിലവിൽ കമ്പനി സർവീസ് നടത്തുന്ന 90 രാജ്യങ്ങളിൽ എങ്ങോട്ടുമുള്ള ടിക്കറ്റുകളും ഇത്തരത്തിൽ ലഭിക്കും. ഇതിന് പുറമേ ഇവർക്ക് മഴെറ്റാരു മടക്കവിമാനടിക്കറ്റിന് 50 ശതമാനം ഇളവ് കിട്ടാനുള്ള പ്രത്യേ വൗച്ചർ ലഭിക്കുകയും ചെയ്യും. ഈ ടിക്കറ്റ് കുടുംബാംഗങ്ങൾക്കോ സുഹൃത്തുക്കൾക്കോ കൈമാറാനുമാകും.
രണ്ട് ടിക്കറ്റുകളും ഉപയോഗിച്ച് 2021സെപ്റ്റംബർ 30നകം യാത്ര ചെയ്തിരിക്കണമെന്ന നിബന്ധനയുണ്ട്. അധ്യാപകർ ഈ പ്രതിസന്ധിഘട്ടത്തിലും കാണിക്കുന്ന ഉജ്വലമായ സേവനമികവിെന തങ്ങൾ ഏറെ വിലമതിക്കുന്നുണ്ടെന്നും ഇതിനാലാണ് സൗജന്യടിക്കറ്റ് പദ്ധതിയെന്നും ഗ്രൂപ്പ് സി.ഇ.ഒ അക്ബർ അൽബാക്കിർ അറിയിച്ചു. പ്രതിസന്ധിഘട്ടത്തിലും അവർ നൽകുന്ന സേവനത്തിനുള്ള നന്ദിയാണ് പദ്ധതിയിലൂടെ പ്രകടമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ കോവിഡ്–19 രോഗബാധിതർക്കായി ജീവിതം സമർപ്പിച്ച ആരോഗ്യ പ്രവർത്തകർക്കും കമ്പനി സൗജന്യ വിമാന ടിക്കറ്റുകൾ സമ്മാനമായി നൽകിയിരുന്നു. മേയ് 12ന് ലോകനഴ്സസ് ദിനത്തിനോടനുബന്ധിച്ചായിരുന്നു അത്. ലോകത്തി െൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 10000 ആരോഗ്യ പ്രവർത്തകർക്കാണ് അന്ന് ടിക്കറ്റ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.