ദോഹ: കോവിഡ്-19 പ്രതിസന്ധിയെ തുടർന്ന് നിർത്തലാക്കിയ ഖത്തർ എയർവേസ് സർവിസുകൾ പുനരാരംഭിക്കുന്നതിെൻറ ഭാഗമായി ആഫ്രിക്കയിലെ രണ്ട് നഗരങ്ങളിലേക്കുകൂടി സർവിസ് തുടങ്ങി.കെനിയയിലെ നെയ്റോബി (ജോമോ കെനിയാത്ത രാജ്യാന്തര വിമാനത്താവളം), റുവാണ്ടയിലെ കിഗാലി (കിഗാലി രാജ്യാന്തര വിമാനത്താവളം) എന്നിവിടങ്ങളിലേക്കാണ് സർവിസ് പുനരാരംഭിച്ചിരിക്കുന്നത്.
ഇതോടെ ആഫ്രിക്കയിലെ എട്ട് നഗരങ്ങളിലേക്കായി ആഴ്ചയിൽ 33 സർവിസുകളാണ് ഖത്തർ എയർവേസ് പ്രവർത്തിപ്പിക്കുന്നത്. അഡിസ് അബബ, ദാറുസ്സലാം, ജിബൂതി, കിലിമൻജാരോ, സാൻസിബാർ, തൂനിസ് എന്നിവയാണ് മറ്റു നഗരങ്ങൾ.കിഗാലിയിലേക്കും െനെറോബിയിലേക്കും സർവിസുകൾ പുനരാരംഭിക്കുന്നതിൽ സന്തോഷം രേഖപ്പെടുത്തുന്നതായും ആഫ്രിക്കയിലെ എട്ട് നഗരങ്ങളിലേക്കായി പ്രതിവാരം 33 സർവിസുകളാണ് ഖത്തർ എയർവേസ് നടത്തുന്നതെന്നും ഗ്രൂപ് സി ഇ.ഒ. അക്ബർ അൽ ബാകിർ പറഞ്ഞു.
കോവിഡ്-19നെ തുടർന്ന് നിർത്തിവെച്ച സർവിസുകൾ ഖത്തർ എയർവേസ് പുനരാരംഭിച്ച് കൊണ്ടിരിക്കുകയാണ്. ഇതുവരെ 75ലധികം നഗരങ്ങളിലേക്കായി ആഴ്ചയിൽ 500ലധികം സർവിസുകളാണ് ഖത്തർ എയർവേസ് നിലവിൽ നടത്തിക്കൊണ്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.