ദോ​ഹ: ആ​ഭ്യ​ന്ത​ര യു​ദ്ധ​ത്തി​ന്റെ കെ​ടു​തി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന സു​ഡാ​നി​ലെ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഖ​ത്ത​റും ഈ​ജി​പ്തും കൈ​കോ​ർ​ക്കും. ക​ഴി​ഞ്ഞ ദി​വ​സം അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യും ഈ​ജി​പ്ത് ​പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ഫ​ത്താ​ഹ് അ​ൽ​സീ​സി​യും ന​ട​ത്തി​യ ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ലാ​ണ് സു​ഡാ​നി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ സം​യു​ക്ത​മാ​യി സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മാ​യ​ത്.

സു​ഡാ​നി പൗ​ര​ന്മാ​ർ​ക്ക് ഭ​ക്ഷ​ണ​വും മ​രു​ന്നും ഉ​ൾ​പ്പെ​ടെ അ​വ​ശ്യ​വ​സ്തു​ക്ക​ൾ എ​ത്തി​ക്കു​ന്ന​തി​ൽ സം​യു​ക്ത ദൗ​ത്യ​ത്തി​നാ​ണ് ധാ​ര​ണ​യാ​യ​ത്.

നി​ല​വി​ൽ ഖ​ത്ത​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി സു​ഡാ​നി​ൽ സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ച്ചി​ട്ടു​ണ്ട്. സു​ഡാ​നി​ലെ സം​ഘ​ർ​ഷ​ങ്ങ​ളു​ടെ നി​ല​വി​ലെ സാ​ഹ​ച​ര്യ​വും ഇ​രു രാ​ഷ്ട്ര നേ​താ​ക്ക​ളും വി​ല​യി​രു​ത്തി.

ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ങ്ങ​ൾ സു​ഡാ​നി​ലെ അ​ഭ​യാ​ർ​ഥി​ക​ളു​ടെ വി​ഷ​യം ഉ​ൾ​പ്പെ​ടെ ച​ർ​ച്ച ചെ​യ്യു​ക​യും പ​ദ്ധ​തി ത​യാ​റാ​ക്കു​ക​യും ചെ​യ്യും. ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ൽ മേ​ഖ​ല​യി​ലെ മ​റ്റു വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്തു.

Tags:    
News Summary - Qatar and Egypt for joint relief in Sudan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.