അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജോ​ർ​ജി​യ മെ​ലോ​നി​ക്കൊ​പ്പം

നി​ക്ഷേ​പ, ടൂ​റി​സം സ​ഹ​ക​ര​ണ​വു​മാ​യി ഖ​ത്ത​റും ഇ​റ്റ​ലി​യും

ദോ​ഹ: വ്യ​വ​സാ​യ, ടൂ​റി​സം, നി​ക്ഷേ​പ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണ ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെ​ച്ച് ഖ​ത്ത​റും ഇ​റ്റ​ലി​യും. അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് ഇ​രു രാ​ജ്യ​ങ്ങ​ളും ബ​ഹു​ത​ല മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണം സം​ബ​ന്ധി​ച്ച് ധാ​ര​ണ​യാ​യ​ത്. മ്യൂ​സി​യം, അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണ​ത്തി​നും ധാ​ര​ണ​യാ​യി.

​ഇ​റ്റ​ലി, ജ​ർ​മ​നി സ​ന്ദ​ർ​ശ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ​ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി റോ​മി​ലെ​ത്തി​യ​ത്. ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജോ​ർ​ജി​യ മെ​ലോ​നി​യു​മാ​യി അ​മീ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. വി​ല്ലാ ഡൊ​റി​യ പാം​ഹി​ൽ പാ​ല​സി​ൽ ഔ​ദ്യോ​ഗി​ക വ​ര​വേ​ൽ​പ്പി​നു ശേ​ഷ​മാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.

റോ​മി​ൽ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​ക്ക് ന​ൽ​കി​യ വ​ര​വേ​ൽ​പ്പ്

ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ സൗ​ഹൃ​ദ​ത്തി​നും സ​ഹ​ക​ര​ണ​ത്തി​നും അ​മീ​റി​ന്റെ സ​ന്ദ​ർ​ശ​നം ക​രു​ത്ത് പ​ക​രും. സാ​മ്പ​ത്തി​ക, ഊ​ർ​ജ, പ്ര​തി​രോ​ധ, നി​ക്ഷേ​പ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച് കൂ​ടി​ക്കാ​ഴ്ച​യി​ൽ ച​ർ​ച്ച​യാ​യി. ഫ​ല​സ്തീ​നി​ലെ ഗ​സ്സ​യി​ലും, ല​ബ​നാ​നി​ലും ഇ​സ്രാ​യേ​ൽ ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളും, മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷ സാ​ഹ​ച​ര്യ​ങ്ങ​ളും അ​മീ​റും പ്ര​ധാ​ന​മ​ന്ത്രി​യും ച​ർ​ച്ച ചെ​യ്തു.

ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി, അ​മി​രി​ദി​വാ​ൻ ചീ​ഫ് ശൈ​ഖ് ​സൗ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി, സെ​ക്യൂ​രി​റ്റി സ​ർ​വി​സ് ചീ​ഫ് അ​ബ്ദു​ല്ല ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖു​ലൈ​ഫി, ഊ​ർ​ജ​കാ​ര്യ സ​ഹ​മ​ന്ത്രി സ​അ​ദ് ബി​ൻ ഷെ​രി​ദ അ​ൽ ക​അ​ബി, വാ​ണി​ജ്യ-​വ്യ​വ​സാ​യ മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ ഹ​മ​ദ് ബി​ൻ ഖാ​സിം ആ​ൽ​ഥാ​നി, മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ടെ സം​ഘ​വും സ​ന്ദ​ർ​ശ​ന​ത്തി​ൽ അ​മീ​റി​നെ അ​നു​ഗ​മി​ക്കു​ന്നു​ണ്ട്.

സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ഇ​റ്റാ​ലി​യ​ൻ പാ​ർ​ല​മെ​ന്റാ​യ ചേം​ബ​ർ ഓ​ഫ് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ലോ​റ​ൻ​സോ ഫൊ​ണ്ടാ​ന​യു​മാ​യും അ​മീ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

Tags:    
News Summary - Qatar and Italy with investment and Tourism Cooperation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.