കോവിഡ്​: ഖത്തറിൽ ഇന്ന്​ 235 രോഗികൾ, രോഗമുക്​തർ 242 

ദോഹ: ഖത്തറിൽ ഇന്ന്​ 235 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. ഇന്ന്​ രോഗമുക്​തർ 242 പേരാണ്​. ഇതോടെ ആകെ രോഗമുക്​തർ 1,07,377 ആയി. ഇന്ന്​ 2808 പേരെയാണ്​ പരിശോധിച്ചത്​. മൂന്നുപേർ മരണ​പ്പെട്ടു. ഇതോടെ ആകെ മരണം 174 ആയി. 

ഇന്ന്​ 29 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ രണ്ടുപേരെയും. നിലവിൽ ആകെ ആശുപത്രിയിലുള്ളത്​ 406 പേരാണ്​. ആകെ പരിശോധന  നടത്തിയത്​ 4,95,377 പേർക്കാണ്​. നിലവിലെ രോഗികൾ 3144 ആണ്​. തീവ്രപരിചരണ വിഭാഗത്തിൽ ആകെ 77 പേരാണുള്ളത്​.  

ആകെ 1,10,695 പേർക്കാണ്​ ഇതുവരെ വൈറസ്​ബാധ ഉണ്ടായിരിക്കുന്നത്​. 

Tags:    
News Summary - qatar covid update july 31

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.