ഖത്തർ: ഹയ്യാ വിസ കാലാവധി ഫെബ്രുവരി 24 വരെ നീട്ടി

ദോഹ: ലോകകപ്പ് ഫുട്ബാളുമായി ബന്ധപ്പെട്ട് അനുവദിച്ച ഹയ്യാ വിസയുടെ കാലാവധി ഒരു മാസത്തേക്ക് കൂടി ദീർഘിപ്പിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം. 2024 ജനുവരി 24ന് അവസാനി​ക്കുമെന്ന് പ്രഖ്യാപിച്ച വിസയുടെ കലാവധിയാണ് ഫെബ്രുവരി 24 വരെ നീട്ടുന്നത്. ​രാജ്യത്തേക്ക് പ്രവേശിക്കാനുള്ള അവസാന ദിനം ഫെബ്രുവരി പത്തായും നിശ്ചയിച്ചു.

ജനുവരി 12ന് കിക്കോഫ് കുറിക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബാൾ കണാൻ കാണികൾക്ക് അവസരം ഒരുക്കുന്നതി​ന്റെ ഭാഗമായാണ് ഹയ്യാ വിസയുടെ കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടാൻ തീരുമാനമായത്. ​ലോകകപ്പ് ഫുട്ബാൾ വേളയിൽ ടിക്കറ്റ് സ്വന്തമാക്കിയ കാണികൾക്കായി പ്രഖ്യാപിച്ച ഹയ്യാ വിസ, 2022 ഫെബ്രുവരിയിലാണ് ഒരു വർഷത്തേക്ക് അധിക കലാവധി നൽകിയത്. ഇതോടനുബന്ധിച്ച് വിദേശ കാണികൾക്ക് ‘ഹയ്യാ വിത് മി’ എന്ന പേരിൽ ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ മൂന്നു പേരെ ​വരെ കൊണ്ടുവരാനുള്ള ഹയ്യാ വിസയും അനുവദിച്ചു. മലയാളികൾ ഉൾ​പ്പെടെ നിരവധി പ്രവാസികൾക്ക് കുടുംബങ്ങളെ കൊണ്ടുവരാനും ഉപയോഗിച്ചിരുന്നു.



Tags:    
News Summary - Qatar extends validity of Hayya Visa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.