ദോഹ: സാമൂഹിക തിന്മകൾ പുതുതലമുറയെ ശക്തമായി സ്വാധീനിക്കുന്ന കാലത്ത് ധാർമിക വിദ്യാഭ്യാസത്തിന്റെ പ്രസക്തി വർധിച്ചുവരുകയാണെന്ന് ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് കെ.എൻ. സുലൈമാൻ മദനി അഭിപ്രായപ്പെട്ടു.
മത അധ്യാപകർക്ക് ഇക്കാര്യത്തിൽ വലിയ ഉത്തരവാദിത്തമുണ്ടെന്നും ഇസ്ലാമിക് സ്റ്റഡി സെന്റർ തുമാമ അധ്യാപക-മാനേജ്മെന്റ് സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. തുമാമ മദ്റസ പ്രിൻസിപ്പൽ സിറാജ് ഇരിട്ടി അധ്യക്ഷത വഹിച്ചു.
ഖത്തർ യൂനിവേഴ്സിറ്റിയിൽ നിന്ന് പഠനം പൂർത്തിയാക്കിയ രണ്ട് അധ്യാപകർക്ക് ചടങ്ങിൽ ഉപഹാരം സമർപ്പിച്ചു. അധ്യാപന രംഗത്ത് മികച്ച നിലവാരം പുലർത്തിയവരെ പരിപാടിയിൽ ആദരിച്ചു.
ജി.സി.സി ഇസ്ലാഹി മദ്റസ തലത്തിൽ ജൂനിയർ ബോയ്സ് വിഭാഗത്തിൽ ഒന്നാംസ്ഥാനം ലഭിച്ച തുമാമ മദ്റസ വിദ്യാർഥി അമാൻ ഇസ്കന്ദറിനെ പരിപാടിയിൽ അനുമോദിച്ചു. തുമാമ മദ്റസ മാനേജർ അബ്ദുല്ലത്തീഫ് മാട്ടൂൽ, വൈസ് പ്രിൻസിപ്പൽ അബ്ദുറഹ്മാൻ മദനി, ബിൻ മഹ്മൂദ് മദ്റസ പ്രിൻസിപ്പൽ അബ്ദുല്ലത്തീഫ് നല്ലളം, അബൂബക്കർ ഫാറൂഖി, ഷൈജൽ ബാലുശ്ശേരി, സൈനബ ടീച്ചർ, അലി ചാലിക്കര, ശാഹുൽ നന്മണ്ട എന്നിവർ സംസാരിച്ചു. 2023-2024 അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ തുടരുകയാണ്. വിശദ വിവരങ്ങൾക്ക് 55594980, 55629123 നമ്പറുകളിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.