ദോഹ: ഇന്ത്യയില്‍ വീണ്ടും നിക്ഷേപത്തിനൊരുങ്ങി ഖത്തർ. റിലയന്‍സ് റീട്ടെയിലിന്റെ ഓഹരി സ്വന്തമാക്കാൻ ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി തയാറെടുക്കുന്നതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു. 8000 കോടിയിലേറെ രൂപയുടെ നിക്ഷേപമാണ് നടത്തുന്നതെന്നാണ് റിപ്പോർട്ട്. റിലയന്‍സ് റീട്ടെയില്‍ വെൻചേഴ്സിന്റെ ഒരു ശതമാനം ഓഹരി സ്വന്തമാക്കാന്‍ ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി ശ്രമിക്കുന്നതായി വാർത്തയിൽ വിശദീകരിക്കുന്നു. എന്നാല്‍, ഇക്കാര്യം ക്യൂ.ഐ.എ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ചര്‍ച്ചകള്‍ പ്രാരംഭ ഘട്ടത്തിലാണെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2020ല്‍ സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടും റിലയന്‍സ് റീട്ടെയിലില്‍ നിക്ഷേപം നടത്തിയിരുന്നു. 2.04 ശതമാനം ഓഹരിയാണ് സൗദിയുടെ കൈവശമുള്ളത്.
ഇതാദ്യമായല്ല ക്യൂ.ഐ.എ ഇന്ത്യന്‍ കമ്പനികളില്‍ നിക്ഷേപത്തിന് ഒരുങ്ങുന്നത്. ജെയിംസ് മര്‍ഡോകിന്റെ നേതൃത്വത്തില്‍ നടക്കുന്ന വിദ്യാഭ്യാസ, മാധ്യമ സംരംഭമായ ബോധി ട്രീയില്‍ ഖത്തര്‍ 150 കോടി ഡോളര്‍ നിക്ഷേപം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമെ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളായ സ്വിഗ്ഗിയിലും റിബല്‍ ഫുഡ്സിലും എജൂ ആപ്ലിക്കേഷനായ ബൈജൂസിലും ക്യൂ.ഐ.എക്ക് നിക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.