ദോഹ: നിരവധി തവണ കാലാവധി നീട്ടിനൽകിയ ദേശീയ മേൽവിലാസനിയമ രജിസ്ട്രേഷന് ഇനി അവശേഷിക്കുന്നത് രണ്ടുദിനം മാത്രം. ഇനി സമയം നീട്ടിനൽകില്ലെന്നാണ് അധികൃതർ പറയുന്നത്. നിയമമനുസരിച്ചുള്ള വിവരങ്ങൾ നൽകാത്തവരെ കനത്ത പിഴ മാത്രമല്ല കാത്തിരിക്കുന്നത്, അവർക്ക് വിവിധ സർക്കാർ സേവനങ്ങൾ മുടങ്ങുകയും ചെയ്യും.
ഇനി മുതൽ വിസ പുതുക്കാനടക്കം ദേശീയ മേൽവിലാസനിയമം രജിസ്റ്റർ ചെയ്യൽ നിർബന്ധമാണ്. ആഭ്യന്തര മന്ത്രാലയത്തിേൻറതടക്കമുള്ള ഒട്ടേറെ സേവനങ്ങൾ ഇനി മുതൽ പൂർത്തിയാക്കണമെങ്കിലും ലഭ്യമാകണമെങ്കിലും ആ വ്യക്തി ദേശീയ മേൽവിലാസം രജിസ്റ്റർ ചെയ്തിരിക്കണം. ജൂലൈ 26 ആണ് രജസ്ട്രേഷനുള്ള അവസാന തീയതി. ഇനിയും രജിസ്ട്രേഷൻ നടത്താത്തവർക്കും വിവരങ്ങൾ നൽകാൻ തടസം നേരിടുന്നവർക്കുമായി ശനി, ഞായർ ദിവസങ്ങളിൽ സർക്കാർ സേവനകേന്ദ്രങ്ങൾ തുറന്നുപ്രവർത്തിക്കുന്നുണ്ട്.
രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികൾ എളുപ്പമാക്കുന്നതിെൻറ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള 10 സേവന കേന്ദ്രങ്ങൾ വാരാന്ത്യ ദിവസങ്ങളിൽ പ്രവർത്തിക്കുകയെന്ന് മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ജൂലൈ 25, 26 തിയ്യതികളിൽ രാവിലെ എട്ട് മുതൽ 12 വരെയായിരിക്കും സേവന കേന്ദ്രങ്ങൾ പ്രവർത്തിക്കുക.
വക്റ, റയ്യാൻ, ഇൻഡസ്ട്രിയൽ ഏരിയ, ഒനൈസ, അൽ ശഹാനിയ, അൽ ദആയിൻ, അൽഖോർ, ശമാൽ, ഉം സലാൽ സേവന കേന്ദ്രങ്ങളാണ് ഇവ.
നിലവിലെ കോവിഡ് പ്രതിസന്ധി മൂലം വിദേശത്ത് കുടുങ്ങിയവരുടെ കാര്യം അധികൃതർ പ്രത്യേകം പരിഗണിക്കും. ഇത്തരക്കാർ ആശങ്കപ്പെടേണ്ട. ഇവരുടെ കാര്യത്തിൽ അനുഭാവപൂർണമായ നിലപാടാണ് സ്വീകരിക്കുക. രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തതുമായി ബന്ധപ്പെട്ട കൃത്യമായ കാരണം ബോധിപ്പിച്ചാൽ ഇവർക്ക് ഇളവുകളുണ്ടാകും. ഇക്കാര്യത്തിൽ മന്ത്രാലയം പിന്നീട് വിശദവിവരങ്ങൾ നൽകും.
രാജ്യത്തിൻെറ വികസനക്ഷേമ കാര്യങ്ങളിൽ അധികൃതർക്കും പൗരൻമാർക്കും വിദേശികൾക്കും ഏറെ ഉപകാരപ്പെടുന്നതാണ് ദേശീയ മേൽവിലാസനിയമം അഥവാ നാഷനൽ അഡ്രസ് ലോ. ഇത് പ്രകാരം രാജ്യത്തുള്ള എല്ലാവരും തങ്ങളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യണം. 2017ലെ 24ാം നമ്പറായാണ് ദേശീയ മേല്‍വിലാസ നിയമമുള്ളത്. ഈ വർഷം ജനുവരി 27നാണ് പ്രാബല്യത്തിൽ വന്നത്. രാജ്യത്തിെൻറ സാമൂഹിക–സാമ്പത്തിക വികസനങ്ങള്‍ക്ക് പിന്തുണ നല്കാന് നിയമം വലിയ പ ങ്കുവഹിക്കും. ഒരേ സമയം സർക്കാറിനും ജനങ്ങളും ഇത് ഏറെ നല്ലതാണ്. ഭരണനിർവഹണരംഗത്തെ നിരവധി പ്രശ് നങ്ങൾക്ക് പരിഹാരമുണ്ടാക്കാം. ജനങ്ങളും സ്ഥാപനങ്ങളും നൽകുന്ന വിലാസമായിരിക്കും വിവിധ സർക്കാർ തല നടപടികൾക്കായി ഉപയോഗിക്കുക.
പൗരന്മാര്, പ്രവാസികള്‍, സ്ഥാപനങ്ങള്‍, കമ്പനികള്‍ എന്നിവയെല്ലാം തങ്ങളുടെ വിവരങ്ങള്‍ ഇത്തരത്തിൽ രജിസ്റ്റര്‍ ചെ യ്യണം. ജി സി സി രാഷ്ട്രങ്ങൾക്കിടയിൽ ഇത്തരമൊരു ഏകീകൃത മേൽവിലാസ നിയമം നടപ്പാക്കുന്ന ആദ്യ രാജ്യമാണ് ഖത്തർ. രജിസ്േട്രഷൻ നമ്പറുള്ള എല്ലാ കമ്പനികളും നിർബന്ധമായും രജിസ്േട്രഷൻ കൃത്യസമയത്ത് തന്നെ പൂർത്തീകരിച്ചിരിക്കണം. ഒന്നിലധികം ബ്രാഞ്ചുകളുള്ള കമ്പനികൾ ഓരോ ബ്രാഞ്ചിനും പ്രത്യേകം രജിസ്േട്രഷൻ നടത്തണം. ഫാം തൊഴിലാളികളും ഗാർഹിക തൊഴിലാളികളും രജിസ്േട്രഷൻ പൂർത്തിയാക്കുന്നതിന് 184 നമ്പറിൽ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തെയാണ് സമീപിക്കേണ്ടത്.
ഓരോ വ്യക്തിയും കൃത്യമായ വിവരങ്ങളാണ് രേഖപ്പെടുത്തേണ്ടത്. തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തിയാൽ 10000 റിയാൽ പിഴ ചുമത്തും. ആറ് മാസത്തിനുള്ളിൽ രജിസ്റ്റർ ചെയ്തില്ലെങ്കിലും 10000 റിയാൽ പിഴ അടക്കേണ്ടി വരും. കോടയിലെത്തും മുമ്പ് 5000 റിയാൽ ബന്ധപ്പെട്ട അതോറിറ്റിയിൽ അടച്ചാൽ കേസ് ഒത്തുതീർപ്പിലെത്താം. നേരത്തെ രെജിസ്റ്റർ ചെയ്ത മേൽവിലാസത്തിൽ എന്തെങ്കിലും മാറ്റമുണ്ടായിട്ടുണ്ടെങ്കിൽ മെട്രാഷ് 2, മന്ത്രാലയത്തിെൻറ വെബ്സൈറ്റ് മുഖാന്തിരം ഉടൻ തന്നെ വിവരങ്ങൾ പുതുക്കി നൽകണം.
മെട്രാഷ് ടു ആപ്പ്, ആഭ്യന്തര മന്ത്രാലം ഇ സർവീസ് പോർട്ടൽ എന്നിവ വഴി വിവരങ്ങൾ രജിസ്റ്റർ ചെയ്യാനാകും.
എന്നാൽ മെട്രാഷ് ടു വഴി രജിസ്റ്റർ ചെയ്യലാണ് ഏറെ എളുപ്പം. ഓരോരുത്തരുടെയും ഖത്തറിലെ താമസസ്ഥലത്തെ വിലാസം, ലാൻഡ്ലൈൻ നമ്പർ, മൊബൈൽ നമ്പർ, ഇ–മെയിൽ അഡ്രസ്, തൊഴിൽ സ്ഥലത്തെ വിവരങ്ങൾ, നാട്ടിലെ മേൽവിലാസം എന്നിവയാണ് നൽകേണ്ടത്. മെട്രാഷ് ടു ഓപൺ ചെയ്താൽ അതിൽ 'നാഷനൽ അഡ്രസ് ലോ' എന്ന വിൻഡോ ഉണ്ടാകും. അതിൽ കയറിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. രജിസ്റ്റർ ചെയ്യാൻ ഒരുങ്ങും മുമ്പ് നിങ്ങൾ ഖത്തർ ഐഡിയുമായി ബന്ധപ്പെടുത്തിയ മൊൈബൽ നമ്പർ തന്നെ അല്ലേ ഫോണിൽ ഉള്ളത് എന്ന് ഉറപ്പുവരുത്തണം.
നിങ്ങൾ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ല എങ്കിൽ ആ വിവരം മെട്രാഷ് തുറക്കുേമ്പാൾ തന്നെ കാണിക്കും. രജിസ്റ്റർ ചെയ്യാനുള്ള എളുപ്പമാർഗം മെട്രാഷ് ടു ആണ്. വിവരങ്ങൾ നൽകി മുന്നോട്ടുപോകുേമ്പാൾ പൂരിപ്പിക്കേണ്ട കോളങ്ങളിൽ ചുവന്നവർണം കാണിക്കുന്നുവെങ്കിൽ കൊടുത്ത വിവരങ്ങളിൽ തെറ്റുണ്ട് എന്നാണ്. മെട്രാഷ് ടു ആപ്പിൻെറ സേവനങ്ങൾ ലഭിക്കാനായി ആദ്യമായി ലോഗിൻ ചെയ്തപ്പോൾ നൽകിയ ജോലി ചെയ്യുന്ന സ്ഥാപനത്തിൻെറയടക്കം വിവരങ്ങൾ നിലവിൽ തന്നെയുണ്ടാകും. ഇതിന് പകരം താമസസ്ഥലത്തെ വിവരങ്ങൾ ചേർക്കുേമ്പാഴാണ് ചുവന്ന വർണം കാണിക്കുക. അങ്ങനെ കാണിച്ചാൽ ആ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിൻെറ ബിൽഡിങ് നമ്പർ, സ്ട്രീറ്റ് നമ്പർ, കഹ്റമ നമ്പർ, പോസ്റ്റ് ബോക്സ് നമ്പർ എന്നിവ ചേർത്താൽ മതി. രജിസ്റ്റർ ചെയ്ത് കഴിഞ്ഞാൽ നിങ്ങളുെട മൊൈബലിലേക്ക് സന്ദേശം വരും. കൊടുത്ത വിവരങ്ങൾ തെറ്റാണെങ്കിൽ തിരുത്താനുള്ള സംവിധാനവും മെട്രാഷിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.