ഖത്തർ: ഗവൺമെൻറ് കോൺടാക്ട് സെൻററിലൂടെ നാലു വർഷത്തിനിടെ ഒമ്പതു ദശലക്ഷം ഇടപാടുകൾ

ദോ​ഹ: ഗ​വ​ൺ​മെൻറ് കോ​ൺ​ടാ​ക്ട് സെൻറ​ർ (ഹോ​ട്ട്​​ലൈ​ൻ 109) വ​ഴി നാ​ലു വ​ർ​ഷ​ത്തി​നി​ടെ ഒ​മ്പ​ത് ദ​ശ​ല​ക്ഷം ഇ​ട​പാ​ടു​ക​ൾ ന​ട​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ഗ​താ​ഗ​ത വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ൽ, പാ​ര​മ്പ​ര്യ രീ​തി​യി​ൽ​നി​ന്ന്​ ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ത്തി​ലേ​ക്കു​ള്ള രാ​ജ്യ​ത്തി‍െൻറ മാ​റ്റം വി​ജ​യ​ക​ര​മാ​യി​രു​ന്നു​വെ​ന്നാ​ണ് പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ മു​ഴു​വ​ൻ സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ളു​മാ​യും ബ​ന്ധ​പ്പെ​ട്ട പൊ​തു​ജ​ന​ങ്ങ​ളു​ടെ എ​ല്ലാ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കു​മു​ള്ള സ​പ്പോ​ർ​ട്ട് സ​ർ​വി​സു​ക​ളാ​ണ് ഗ​വ​ൺ​മെൻറ് കോ​ൺ​ടാ​ക്ട് സെൻറ​ർ ഹോ​ട്ട്​​ലൈ​നാ​യ 109 മു​ന്നോ​ട്ട് വെ​ക്കു​ന്ന​ത്.

ഖ​ത്ത​ർ ഡി​ജി​റ്റ​ൽ ഗ​വ​ൺ​മെൻറ് 2020 ‍െൻ​റ ല​ക്ഷ്യ​പൂ​ർ​ത്തീ​ക​ര​ണ​ത്തി​ലെ പ്ര​ധാ​ന ഘ​ട​ക​മാ​ണ് ഗ​വ​ൺ​മെൻറ് കോ​ൺ​ടാ​ക്ട് സെൻറ​ർ. 109 എ​ന്ന ഹോ​ട്ട്​​ലൈ​ൻ ന​മ്പ​റി​ലൂ​ടെ സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പൊ​തു​ജ​ന​ങ്ങ​ളു​ടെ എ​ല്ലാ സം​ശ​യ​ങ്ങ​ളും അ​ന്വേ​ഷ​ണ​ങ്ങ​ളും പ​രി​ഹ​രി​ക്കു​ന്നു​വെ​ന്നും ഹു​കൂ​മി ഖ​ത്ത​ർ ട്വീ​റ്റ്​ ചെ​യ്തു. വ്യ​ക്തി​ക​ൾ​ക്കും ക​മ്പ​നി​ക​ൾ​ക്കും ന​ൽ​കു​ന്ന സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ളു​ടെ തോ​ത് ശ​ക്തി​പ്പെ​ടു​ത്തു​ക, സ​ർ​ക്കാ​ർ ഭ​ര​ണ​നി​ർ​വ​ഹ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ക, പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ളി​ൽ സു​താ​ര്യ​ത വ​ർ​ധി​പ്പി​ക്കു​ക എ​ന്നി​വ​യാ​ണ് ഡി​ജി​റ്റ​ൽ ഗ​വ​ൺ​മെൻറ് ന​യ​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഖ​ത്ത​ർ ഗ​വ​ൺ​മെൻറ് കോ​ൺ​ടാ​ക്ട് സെൻറ​ർ വ​ഴി (109) എ​ല്ലാ സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ​ക്കു​മാ​യി ഏ​ക​ജാ​ല​ക സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്താ​നും മു​ഴു​വ​ൻ ഇ-​സ​ർ​വി​സു​ക​ൾ ഏ​കോ​പി​ക്കാ​നും ഇ-​ഗ​വ​ൺ​മെൻറ് സ്​​റ്റി​യ​റി​ങ്​ ക​മ്മി​റ്റി നേ​ര​ത്തേ തീ​രു​മാ​നി​ച്ചി​രു​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.