ഖത്തർ മുൻ പ്രവാസി നാട്ടിൽ നിര്യാതനായി

ദോഹ: ഖത്തർ മുൻ പ്രവാസിയായിരുന്ന നാദാപുരം ചെറുമോത്ത്​ പുത്തൻ പീടികയിൽ മുഹമ്മദ് ഹാജി (65) നാട്ടിൽ നിര്യാതനായി. 40 വർഷത്തിലേറെ ഖത്തറിൽ പ്രവാസിയായിരുന്നു. ഖത്തർ പോസ്റ്റ് ഓഫിസ്, ദോഹ ഹമദ്​ വിമാനത്താവളം എന്നിവിടങ്ങളിൽ ജോലി ചെയ്ത അദ്ദേഹം ക്യൂ.എൻ.ടി കാർഗോ ഉദ്യോഗസ്ഥനായാണ് ജോലിയിൽ നിന്ന് വിരമിച്ചത്.

ഒന്നര വർഷം മുമ്പ്​ നാട്ടിലേക്ക്​ മടങ്ങിയ ശേഷം ഏതാനും മാസങ്ങളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ റാബിയ. മക്കൾ: ഇസ്മായിൽ (എൻജിനീയർ, അലി ബിൻ അലി ഖത്തർ), സവാദ് (മാനേജിങ് പാർട്ടണർ മോംസ് ടീ ഖത്തർ), ഡോ. സാഹിൽ (മിംസ് ഹോസ്പിറ്റൽ കണ്ണൂർ). പോക്കർ ഹാജി, അബ്ദുറഹിമാൻ ഹാജി, കുഞ്ഞമ്മത്കുട്ടി ഹാജി , ബിയ്യാത്തൂ, കുഞ്ഞാമി മറിയം, പരേതരായ മമ്മു മാസ്ററർ, അബ്ദുല്ല ഹാജി എന്നിവർ സഹോദരങ്ങളാണ്​.

മയ്യത്ത് നമസ്കാരം ഞായറാഴ്ച രാത്രി 7.30ന് ദോഹ മർക്കിയ എം.ആർ.എ റസ്റ്ററന്‍റിനു പിറകുവശത്തെ പള്ളിയിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Tags:    
News Summary - Qatar obit muhammad haji

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.