ദോഹ: ഖത്തറിൽ കിരീടനേട്ടവുമായി ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ. ഖത്തർ ഓപൺ പുരുഷ ഡബ്ൾസിൽ ആസ്ട്രേലിയൻ താരം മാത്യൂ എബ്ഡനൊപ്പമാണ് രോഹൻ ബൊപ്പണ്ണ എ.ടി.പി ടൂർ ഡബ്ൾസ് കിരീടം ചൂടിയത്. ഫൈനലിൽ ഫ്രാൻസിന്റെ കോൻസ്റ്റന്റ് ലിസ്റ്റൻ-നെതർലൻഡ്സിന്റെ ബോട്ടിച് വാൻ ഡെൻ സാൻഡ്ഷൽപ് സഖ്യത്തെയാണ് തോൽപിച്ചത്.
സ്കോർ 5-7, 6-4, 10-6. ഖത്തർ ഓപണിൽ ബൊപ്പണ്ണയുടെ രണ്ടാം കിരീട നേട്ടമാണ്. 2020ൽ ഡച്ച് താരം വെസ്ലി കൂൾഹോഫിനൊപ്പമായിരുന്നു കിരീടം ചൂടിയത്. കഴിഞ്ഞ വർഷം ബൊപ്പണ്ണ കാനഡയുടെ ഡെനിസ് ഷാപലോവിനൊപ്പം റണ്ണേഴ്സ് അപ്പായിരുന്നു.
മറെ ഫൈനലിൽ
ഖത്തർ ഓപൺ പുരുഷ സിംഗ്ൾസിൽ മുൻ ലോക ഒന്നാംനമ്പർ ബ്രിട്ടന്റെ ആൻഡി മറെ ഫൈനലിൽ. വെള്ളിയാഴ്ച രാത്രിയിൽ നടന്ന സെമി ഫൈനലിൽ ചെക്ക് റിപ്പബ്ലിക്കിന്റെ ജിരി ലെഹെകയെ മൂന്ന് സെറ്റ് മത്സരത്തിൽ തോൽപിച്ചാണ് ബ്രിട്ടീഷ് സൂപ്പർ താരം മുന്നേറിയത്. സ്കോർ 6-0, 3-6, 7-6. ഒന്നാം സെറ്റിൽ സമഗ്ര മേധാവിത്വം സ്ഥാപിച്ച മറെ, രണ്ടാം സെറ്റിൽ പതറിയെങ്കിലും വാശിയേറിയ അവസാന സെറ്റിൽ മിന്നും ജയത്തോടെ മുന്നേറുകയായിരുന്നു. ശനിയാഴ്ച വൈകീട്ട് ആറിനാണ് ഫൈനൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.