മ​ത്സ​ര​യോ​ട്ട​ത്തി​ന് പി​ടി​കൂ​ടി​യ വാ​ഹ​നം ന​ശി​പ്പി​ക്കു​ന്ന​തി​ന്റെ രം​ഗ​ങ്ങ​ൾ

ഖത്തര്‍; മ​ത്സ​ര​യോ​ട്ട​ത്തി​ന് ശി​ക്ഷ ‘ത​വി​ടു​പൊ​ടി’

ദോ​ഹ: പൊ​തു​ജ​ന​ങ്ങ​ളു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​വും​വി​ധം നി​യ​മ​ലം​ഘ​നം ന​ട​ത്തി പൊ​തു​നി​ര​ത്തി​ൽ മ​ത്സ​ര​യോ​ട്ടം ന​ട​ത്തി​യ വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ച് ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം. ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം അ​ധി​കൃ​ത​ർ വി​ഡി​യോ പ​ങ്കു​വെ​ച്ചാ​ണ് വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച കാ​ര്യം അ​റി​യി​ച്ച​ത്. പൊ​തു​നി​ര​ത്തി​ൽ മ​ത്സ​ര​യോ​ട്ടം ന​ട​ത്തി​യ വാ​ഹ​ന​ങ്ങ​ളു​ടെ വി​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം.

സം​ഭ​വം അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ലെ​ത്തി​യ​തോ​ടെ വാ​ഹ​നം തി​രി​ച്ച​റി​ഞ്ഞ് ഡ്രൈ​വ​ർ​മാ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. പി​ന്നാ​ലെ അ​റ​സ്റ്റും കോ​ട​തി​ന​ട​പ​ടി​ക​ളു​മാ​യി. കു​റ്റ​ക്കാ​ർ​ക്ക് ത​ട​വു​ശി​ക്ഷ വി​ധി​ച്ച കോ​ട​തി, വാ​ഹ​നം ന​ശി​പ്പി​ക്കാ​നും ഉ​ത്ത​ര​വി​ട്ടു. തു​ട​ർ​ന്നാ​ണ് ഇ​രു ആ​ഡം​ഭ​ര വാ​ഹ​ന​ങ്ങ​ളും തൂ​ക്കി​യെ​ടു​ത്ത് യ​ന്ത്ര​ത്തി​ൽ നി​ക്ഷേ​പി​ച്ച് ത​വി​ടു​പൊ​ടി​യാ​ക്കി​യ​ത്. 


തി​ര​ക്കേ​റി​യ റോ​ഡി​ലൂ​ടെ ചീ​റി​പ്പാ​യു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക​രി​കി​ൽ ആ​ളു​ക​ൾ ആ​ർ​പ്പു​വി​ളി​ക്കു​ന്ന​തും വി​ഡി​യോ ദൃ​ശ്യ​ത്തി​ൽ കാ​ണാ​മാ​യി​രു​ന്നു. ഇ​വ​ർ​ക്കെ​തി​രെ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. പൊ​തു​ജ​ന​ങ്ങ​ളു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​വു​ന്ന​രീ​തി​യി​ല്‍ നി​ര​ത്തി​ല്‍ വാ​ഹ​ന​മോ​ടി​ച്ചാ​ല്‍ ക​ടു​ത്ത ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ല്‍കി. ഒ​രു മാ​സം മു​ത​ൽ മൂ​ന്നു​വ​ർ​ഷം വ​രെ ത​ട​വും 10,000 റി​യാ​ൽ കു​റ​യാ​തെ​യും പ​ര​മാ​വ​ധി 50,000 റി​യാ​ൽ​വ​രെ​യും പി​ഴ​യു​മാ​ണ് ശി​ക്ഷ.

Tags:    
News Summary - Qatar; Punishment for racing is scaping the vehicle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-18 07:50 GMT