ദോഹ: മൂന്ന് വർഷത്തിലധികമായി തുടരുന്ന ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിക്കാനുള്ള കരാർ ഉടൻ ഉണ്ടാകുമെന്ന് സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി ഇക്കാര്യത്തിൽ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും വെള്ളിയാഴ്ച നടന്ന ഇറ്റാലിയൻ വാർഷിക മെഡിറ്ററേനിയൻ ഡയലോഗ് പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
എല്ലാ രാജ്യങ്ങൾക്കും തൃപ്തികരമായ ഒരു തീരുമാനത്തിൽ ഉടൻ എത്താൻ കഴിയുമെന്ന് ശുഭാപ്തി വിശ്വാസമുണ്ട്. ഞങ്ങൾ അവസാന കരാറിന് തൊട്ടടുത്താണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം 'അൽജസീറ'യും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
എന്നാൽ ബഹ്ൈറൻ, ഈജിപ്ത്, യു.എ.ഇ രാജ്യങ്ങൾ ഇതുസംബന്ധിച്ച് ഒരു സൂചനയും നൽകിയിട്ടില്ല. ഗൾഫ്പ്രതിസന്ധി പരിഹാരത്തിന് ഫലപ്രാപ്തിയുള്ള ചർച്ചകളാണ് നടക്കുന്നതെന്ന കുവൈത്തിൻെറ പ്രസ്താവന വന്നശേഷമാണ് പ്രിൻസ് ഫൈസലിൻെറ വാക്കുകൾ എന്നത് ശ്രദ്ധേയമാണ്.
യു.എസ് പ്രസിഡൻറിൻെറ ഉപദേശകൻ ജാരദ് കുഷ്നറിൻെറ ജി.സി.സി സന്ദർശനത്തോടനുബന്ധിച്ചാണ് പുതിയ പ്രസ്താവനകൾ വന്നിരിക്കുന്നത്. ചർച്ചകളും ശ്രമങ്ങളും നല്ല രീതിയിൽ പുരോഗമിക്കുന്നതായി കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് അഹ്മദ് നാസർ അൽ സബാഹ് പറഞ്ഞിരുന്നു.
ഇക്കാര്യം ഖത്തർ വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ് ദുറഹ്മാൻ ആൽഥാനിയും ശരിവെച്ചു. നിർണായകമായ ചുവടുവെപ്പാണ് ഉണ്ടായിരിക്കുന്നതെന്ന് ഖത്തർ വിദേശകാര്യ സഹമന്ത്രിയും മന്ത്രാലയം വക്താവുമായ ലുൽവ അൽഖാതിറും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.