ദോഹ: മൂന്നരവർഷത്തെ ഉപരോധത്തിന് ശേഷം ഇതാദ്യമായി ഖത്തറും സൗദിയുമായി കര അതിർത്തി വഴിയുള്ള ചരക്കുനീക്കം ഞായറാഴ്ച മുതൽ പുനരാരംഭിക്കുന്നു. അബൂസംറ അതിർത്തി വഴിയുള്ള വാണിജ്യചരക്കുഗതാഗതം ഫെബ്രുവരി 14 മുതൽ ആരംഭിക്കുമെന്ന് ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സൗദിയുമായുള്ള ഖത്തറിൻെറ അതിർത്തിയും ഖത്തറിൻെറ ഏക കര അതിർത്തിയുമാണ് അബൂസംറ.
മൂന്നര വർഷത്തെ ഖത്തർ ഉപരോധം നീക്കി കഴിഞ്ഞ ജി.സി.സി ഉച്ചകോടിയിൽ അൽഉല കരാറിൽ ഒപ്പുവെച്ചതോടെയാണ് അതിർത്തി തുറന്നത്. ഇതിന് ശേഷം അബൂസംറ വഴി ഇരുരാജ്യങ്ങളിലേക്കും യാത്രക്കാർ പോക്കുവരവ് തുടങ്ങിയിരുന്നു.
അതേസമയം അബൂസംറ കരഅതിർത്തി വഴിയുള്ള ചരക്കുനീക്കം സംബന്ധിച്ച മാനദണ്ഡങ്ങൾ എല്ലാവരും പാലിക്കണമെന്ന് ഖത്തർ ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ് അറിയിച്ചു. സൗദിയിൽ നിന്നുള്ള ചരക്കുകൾ നേരിട്ട് ഖത്തറിലേക്ക് പ്രവേശിപ്പിക്കില്ല. തുറമുഖത്ത് ചരക്കുകൾ ഇറക്കി ഖത്തറിലെ ട്രക്കുകളിൽ കയറ്റി മാത്രമേ രാജ്യത്തേക്ക് പ്രവേശിപ്പിക്കൂ. തുറമുഖം അധികൃതരുടെ മുൻകൂട്ടിയുള്ള അനുമതിക്ക് ശേഷം ഇറക്കുമതി ചെയ്യുന്നയാളോ അദ്ദേഹത്തിൻെറ പ്രതിനിധിയോ ആയിരിക്കണം തുറമുഖത്ത് നിന്ന് ഇക്കാര്യങ്ങൾ നിർവഹിക്കേണ്ടത്.
ട്രക്ക് ൈഡ്രവർമാർ അതിർത്തി വഴി രാജ്യത്തേക്ക് എത്തുേമ്പാഴും പുറത്തേക്ക് കടക്കുേമ്പാഴും എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും ചട്ടങ്ങളും പാലിക്കണം. സൗദിയിൽ നിന്ന് അബൂസംറ അതിർത്തി വഴി വരുന്ന ട്രക്ക് ഡ്രൈവർമാർ സൗദി ആരോഗ്യമന്ത്രാലയം നൽകുന്ന േകാവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇത് 72 മണിക്കൂറിനുള്ളിലുള്ളതാകണം. അബൂസംറ പോർട്ടിൽ ചരക്കുകൾ ഇറക്കുന്ന നടപടികൾ പൂർത്തീകരിച്ച ശേഷം എത്രയും പെട്ടെന്ന് ട്രക്കുകളും ൈഡ്രവർമാരും സൗദിയുടെ സൽവ തുറമുഖത്തേക്ക് തിരിച്ചുപോകണം. ചരക്കുകൾ ഇറക്കുമതി ചെയ്യുന്നവർ തന്നെ അതിർത്തിയിൽ നിന്ന് ഖത്തറിലേക്ക് ചരക്കുകൾ കൊണ്ടുപോകാനുള്ള ട്രക്കുകൾ ഏർപ്പാടാക്കണം. ഈ ട്രക്കുകളുടെ നമ്പർ, വരുന്ന തീയതി എന്നിവ മുൻകുട്ടി തന്നെ അബൂസംറ അതിർത്തി അധികൃതരെ വിവരം അറിയിക്കണം. എല്ലാ നടപടികളും ഖത്തർ കസ്റ്റംസ് നിയമങ്ങൾക്ക് അനുസരിച്ചായിരിക്കണം. ഉപരോധം മൂലം ഏറെക്കാലം അതിർത്തി ചെക്ക് പോസ്റ്റ് അടച്ചിട്ടതിനാൽ ചരക്കുകൾ പരിശോധിക്കാനുള്ള വിവിധ ലബോറട്ടറി സംവിധാനങ്ങൾ രാജ്യത്തിൻെറ മറ്റിടങ്ങളിലേക്ക് മാറ്റിസ്ഥാപിച്ചിരുന്നു. ഇതിനാൽ അതിർത്തി വഴി വരുന്ന ചരക്കുകളുടെ സാംപിളുകൾ എടുത്ത് പരിശോധന നടത്തി ഫലം ലഭിക്കാൻ കാലതാമസം എടുക്കും. ഫലം വന്നിട്ട് മാത്രമേ ചില ചരക്കുകളുടെ നീക്കം നടത്താനാകൂ. സൗദി കസ്റ്റംസിെൻറ നിർദേശവും ചട്ടങ്ങളും പ്രകാരമുള്ള രേഖകളുെട അടിസ്ഥാനത്തിലാണ് ചരക്കുകൾ അബൂസംറ അതിർത്തി വഴി ഖത്തറിലേക്ക് എത്തിക്കാൻ കഴിയൂ. കന്നുകാലികളെ അതിർത്തി വഴി എത്തിക്കുേമ്പാഴും ഈ നടപടികൾ പാലിച്ചിരിക്കണമെന്നും കസ്റ്റംസ് അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.