ദോഹ: പത്താമത് കതാറ പായ്ക്കപ്പൽ മേള ഡിസംബർ ഒന്നുമുതൽ അഞ്ചുവരെ നടക്കും. കതാറ ബീച്ചിൽ നടക്കുന്ന അന്താരാഷ്ട്രമേളയിൽ നിരവധി രാജ്യങ്ങൾ പങ്കെടുക്കുമെന്ന് കതാറ കൾചറൽ വില്ലേജ് ഫൗണ്ടേഷൻ അറിയിച്ചു. എല്ലാ വർഷവും കതാറയിൽ നടക്കുന്ന പരമ്പരാഗത പായ്ക്കപ്പൽ മേള രാജ്യത്തിെൻറ പൈതൃകം തൊട്ടറിയാനുള്ള അവസരം കൂടിയാണ്. ഖത്തറിെൻറ സമുദ്രവുമായി ബന്ധപ്പെട്ട ചരിത്രവും ജീവിതരീതിയും പുതുതലമുറക്ക് പരിചയപ്പെടുത്തിക്കൊടുക്കുക എന്നതുകൂടിയാണ് ലക്ഷ്യം.
സന്ദർശകരെ ഏെറ ആകർഷിക്കുന്ന മേള ഇത്തവണ കോവിഡിെൻറ പശ്ചാത്തലത്തിലാണ് നടക്കുന്നതെന്ന പ്രത്യേകതകൂടിയുണ്ട്. കഴിഞ്ഞ വർഷത്തെ മേള ഏറ്റവും ദൈർഘ്യമേറിയതായിരുന്നു. 15 ദിവസമാണ് അന്ന് മേളയുണ്ടായിരുന്നത്. ഖത്തർ, കുവൈത്ത്, ഒമാൻ, ഇറാഖ്, തുർക്കി, ഇന്ത്യ, ഗ്രീസ്, ഇറ്റലി, സ്പെയിൻ, ഇറാൻ, സെൻസിബർ എന്നീ 11 രാഷ്ട്രങ്ങളിലെ സ്ഥാപനങ്ങളും പായ്ക്കപ്പൽ രംഗത്തെ വിദഗ്ധരുമാണ് കഴിഞ്ഞ വർഷത്തെ മേളയിൽ പങ്കെടുത്തിരുന്നത്. 24ാം അറേബ്യൻ ഗൾഫ്കപ്പ് ഫുട്ബാൾ, ഫിഫ ക്ലബ് ഫുട്ബാൾ ലോകകപ്പ് എന്നിവ നടക്കുന്ന സമയമായതിനാലാണ് കഴിഞ്ഞ വർഷം 15 ദിവസമായി പായ്ക്കപ്പൽമേള നടത്തിയത്.
ഖത്തറിലെ പരമ്പരാഗത കപ്പല്‍ വ്യവസായത്തെക്കുറിച്ചുള്ള നൂതനമായ അവതരണം, ശിൽപശാലകള്‍, പരമ്പരാഗത കപ്പല്‍ നിര്‍മാണം സംബന്ധിച്ച പരിപാടികള്‍ തുടങ്ങിയവയാണ് മേളയുടെ പ്രത്യേകത.മീന്‍പിടിത്തം, നെറ്റിങ്, കൂടുപയോഗിച്ചുള്ള മീന്‍പിടിത്തം, തുഴയല്‍, പരമ്പരാഗത ഉരു മത്സരം ഉൾപ്പെടെയുള്ളവ മേളയിൽ ഉണ്ടാകും.
പുരാതന കാലത്ത് ഖത്തരി ജനത നടത്തിയിരുന്ന കടല്സഞ്ചാരത്തിെൻറ ഓര്‍മകൾ പുതുക്കുകയും പുതുതലമുറക്ക് പരിചയപ്പെടുത്തുകയും ചെയ്യും. കതാറ ബീച്ചിലെ പരമ്പരാഗത വില്ലേജ് ഇതിനായി ആകര്‍ഷകമായാണ് സജ്ജീകരിക്കുക. മേളയോടനുബന്ധിച്ചുള്ള പായ്ക്കപ്പലിലൂടെയുള്ള ഫത്ഹുല്‍ ഖൈര്‍ കടൽ യാത്ര ഇത്തവണ ഉണ്ടാകുമോ എന്നത് വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.