ദോഹ: ഖത്തറിൽ അഞ്ച് മുതൽ 11വയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക് കോവിഡ് പ്രതിരോധ വാക്സിൻ കുത്തിവെപ്പ് ഞായറാഴ്ച ആരംഭിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം. ഫൈസർ ബയോടെക് വാക്സിനുകളാണ് കുട്ടികൾക്ക് നൽകുന്നത്. ജനുവരിയിൽ കുട്ടികളുടെ വാക്സിനേഷൻ നടപടികൾ ആരംഭിക്കുമെന്ന് മാസങ്ങൾക്ക് മുമ്പു തന്നെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ആദ്യ ഡോസ് സ്വീകരിച്ച് മൂന്നാഴ്ച പിന്നിട്ട ശേഷമായിരിക്കും രണ്ടാം ഡോസ് നൽകുക. മുതിർന്നവർക്ക് നൽകുന്ന ഡോസിന്‍റെ മൂന്നിൽ ഒരു ഭാഗം മാത്രമായിരിക്കും കുട്ടികൾക്ക് കുത്തിവെക്കുക.
ഫൈസർ വാക്സിനുകൾ കുട്ടികൾക്ക് ഏറെ സുരക്ഷിതമാണെന്ന രാജ്യാന്തര തലത്തിലെയും പ്രാദേശിക തലത്തിലെയും പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഖത്തറിലും അഞ്ചിനും 11നും ഇടയിലുള്ള കുട്ടികൾക്ക് ഇതേ വാക്സിൻ നൽകാന തീരുമാനമായത്. നിലവിൽ 12 മുതൽ മുകളിൽ പ്രായമുള്ള എല്ലാ വിഭാഗങ്ങൾക്കും ഖത്തറിൽ വാക്സിൻ നൽകുന്നുണ്ട്. ഈ പ്രായക്കാർക്കുള്ള ബൂസ്റ്റർ ഡോസ് വാക്സിനേഷനും സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.