ദോഹ: ഖത്തറുമായി അവസാനനാൾ വരെ ഹൃദയബന്ധം കാത്തുസൂക്ഷിച്ചിരുന്ന രാഷ്ട്രനായകനായിരുന്നു കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽജാബിർ അസ്സബാഹ്. അസുഖം ബാധിച്ച് ആശുപത്രിയിലായിരുന്ന അദ്ദേഹത്തോട് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഫോണിൽ വിളിച്ച് ആരോഗ്യവിവരം തിരക്കിയത് ഈയടുത്തായിരുന്നു. എന്നും ഖത്തറിനെ ഹൃദയത്തോട് ചേർത്ത് പിടിച്ച കുവൈത്ത് അമീറിനെ ഖത്തർ ജനതയും അത്രമേൽ ഇഷ്ടപ്പെട്ടിരുന്നു. ഓരോ ഖത്തരി പൗരൻെറയും ഹൃദയത്തിൽ അദ്ദേഹത്തിന് പ്രത്യേക സ്ഥാനം ലഭിച്ചിട്ടുണ്ടെന്ന് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി പറഞ്ഞത് കഴിഞ്ഞ ദിവസമായിരുന്നു.
അമേരിക്കൻ പ്രസിഡൻറിെൻറ ദി ലീജിയൻ ഓഫ് മെറിറ്റ് ഡിഗ്രി ചീഫ് കമാൻഡർ പദവി നേടിയ കുവൈത്ത് അമീറിന് അഭിനന്ദനം നേർന്ന് കുവൈത്ത് ടി വിയുടെ 'വാട്ട്സ് നെക്സ്റ്റ്' എന്ന പരിപാടിയിൽ സംസാരിക്കവേയാണിത്.
യുക്തിയുടെയും വിവേകത്തിെൻറയും അടയാളമായി ശൈഖ് സബാഹും കുവൈത്തും മാറിയിട്ടുണ്ടെന്നും ഖത്തർ വിദേശകാര്യമന്ത്രി പറഞ്ഞിരുന്നു.
കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽജാബിർ അസ്സബാഹിൻെറ നിര്യാണത്തിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അനുശോചിച്ചു. ഖത്തറിൽ മൂന്നുദിവസം ഔദ്യോഗിക ദു:ഖചാരണം നടത്തും. ഖത്തർ പതാക പകുതി താഴ്ത്തികെട്ടും.
മഹാനായ നേതാവും രാഷ്ട്ര നായകനുമാണ് അദ്ദേഹമെന്ന് ശൈഖ് തമീം അനുശോചന സന്ദേശത്തിൽ പറഞ്ഞു. വിവേകം, ദീർഘവീക്ഷണം എന്നിവ സമന്വയിച്ച മഹാനേതാവാണ് അദ്ദേഹം. കുവൈത്തിനെ ആധുനികതയിലേക്ക് അദ്ദേഹം നയിച്ചു. അദ്ദേഹത്തിൻെറ അഭാവത്തിൽ കുവൈത്തിനും രാജകുടുംബത്തിനും കുവൈത്തി ജനതക്കും കൂടുതൽ പുരോഗതിയിലേക്ക് മുന്നേറാൻ കഴിയട്ടെയെന്നും ശൈഖ് തമീം അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഏത് പ്രസിന്ധിയിലും പരസ്പരം താങ്ങായി നിൽക്കുന്നതാണ് കുവൈത്തിൻെറയും ഖത്തറിൻെറയും ഇന്നോളമുള്ള ചരിത്രം. ഇറാഖ് അധിനിവേശത്തിന് ശേഷമുള്ള കുവൈത്ത് വിമോചനയുദ്ധത്തിൽ ഇറാഖ് സൈനികരെ ഖഫ്ജി അതിർത്തിയിൽ നേരിട്ടത് ഖത്തർ സൈനിക സഹായത്താലായിരുന്നു. അന്ന് ശൈഖ് സബാഹ് ആയിരുന്നു കുവൈത്തിൻെറ വിദേശകാര്യമന്ത്രി.
ഖത്തറിനെതിരെയുള്ള അയൽരാജ്യങ്ങളുടെ ഉപരോധം തുടങ്ങിയത് 2017 ജൂൺ അഞ്ചിന് പുലർച്ചെയായിരുന്നു. സൗദി അറേബ്യയും യു.എ.ഇയും ബഹ്റൈനും ഇൗജിപ്തും ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിക്കുകയായിരുന്നു. തൊട്ടുടനെ ഈ രാജ്യങ്ങൾ ഖത്തറിൽ നിന്ന് അവരുടെ അംബാസഡർമാരെ തിരിച്ചുവിളിച്ചു. ഉപരോധത്തിൻെറ ആദ്യനാളുകൾ മുതൽ പ്രതിസന്ധി നീക്കാൻ കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽജാബിർ അസ്സബാഹ് അശ്രാന്ത പരിശ്രമമാണ് നടത്തിവരുന്നത്. ഇതിന് നല്ല ഗുണവുമുണ്ടായി. പ്രതിസന്ധിക്ക് ശേഷം നടന്ന വിവിധ ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) സമ്മേളനങ്ങളിലേക്ക് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെ ക്ഷണിക്കുന്ന കാര്യത്തിലും കുവൈത്ത് അമീർ മുഖ്യപങ്ക് വഹിച്ചു.
റിയാദിൽ നടന്ന ജി.സി.സി ഉച്ചകോടിയിൽ പങ്കെടുക്കാൻ ഖത്തർ അമീറിന് ആതിഥേയ രാജ്യമായ സൗദിയുടെ ക്ഷണമുണ്ടായിരുന്നു. ഭരണാധികാരി സൽമാൻ ബിൻ അബ്്ദുൽ അസീസ് അൽസഈദിെൻറ ക്ഷണക്കത്ത് ജി.സി.സി സെ ക്രട്ടറി ജനറൽ ഡോ. അബ്്ദുൽ ലത്തീഫ് ബിൻ റാഷിദ് അൽസയാനിയാണ് അന്ന് ഖത്തറിന് കൈമാറിയത്.
ആ ഉച്ചകോടിയിൽ ഖത്തറിനെ പെങ്കടുപ്പിക്കാൻ കുവൈത്ത് നേരത്തേ തന്നെ മധ്യസ്ഥശ്രമം ഉൗർജ്ജിതപ്പെടുത്തിയിരുന്നു. സൗദി സഖ്യരാജ്യങ്ങളും ഖത്തറുമായും ഇതിനായി കുവൈത്ത് നേരത്തേ തന്നെ ചർച്ച ആരംഭിച്ചിരുന്നു. അതിന് മുമ്പ് ഡിസംബറിൽ കുവൈത്തിൽ നടന്ന ജി.സി.സി ഉച്ചകോടി വേണ്ടത്ര വിജയമായിരുന്നില്ല. രാഷ്ട്രത്തലവന്മാരിൽ ഖത്തർ അമീർ ശൈഖ് തമീം അൽ ഹമദ് ആൽഥാനിയും കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹും മാത്രമാണ് അന്ന് പെങ്കടുത്തത്. എന്നാൽ പിന്നീട് നടന്ന ഉച്ചകോടിയിൽ പ്രതിസന്ധിയുടെ മഞ്ഞുരുക്കത്തിൻെറ നല്ല സൂചനകളാണ് ഉണ്ടായിരുന്നത്.
റിയാദിൽ അവസാനം നടന്ന ജി.സി.സി നാൽപതാമത് സമ്മേളനത്തിൽ ഗൾഫ് പ്രതിസന്ധി അയഞ്ഞതിൻെറ നല്ല സൂചനകളുണ്ടായിരുന്നു. സമ്മേളനത്തിൽ പങ്കെടുക്കാൻ റിയാദിലെത്തിയ അന്നത്തെ ഖത്തർ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആൽഥാനിയെ സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് വിമാനത്താവളത്തില്‍ എത്തി സ്വീകരിച്ചിരുന്നു. ഉപരോധകാലത്ത് നടന്ന ജി.സി.സി സമ്മേളനങ്ങളിലൊന്നും കാണാത്ത കാഴ്ചയായിരുന്നു ഇത്.
ഖത്തറിെനതിരായ ഉപരോധത്തിെൻറ ഫലമായുണ്ടായ ഗൾഫ്പ്രതിസന്ധി അയയുന്നതിലേക്ക് കാര്യങ്ങൾ വന്നതിൻെറ മുഖ്യകാരണക്കാരൻ കുവൈത്ത് അമീർ ആയിരുന്നു. പ്രതിസന്ധി അവസാനിപ്പിക്കുന്നതിനായി ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും ഇടക്കാല പരിഹാരമടക്കമുള്ള കാര്യങ്ങൾ പരിഗണിക്കുകയാണെന്നും അമേരിക്കൻ ഡെപ്യൂട്ടി അസി. സ്റ്റേറ്റ് സെക്രട്ടറി തിമോത്തി ലാൻഡർകിങ് ഈയടുത്ത് പറഞ്ഞിരുന്നു. ഗൾഫ് പ്രതിസന്ധി അവസാനിപ്പിക്കുന്നതിനുള്ള സ്ഥിര പ്രമേയം കൊണ്ടു വരുന്നതിന് മുമ്പായി താൽക്കാലിക പ്രമേയം അവതരിപ്പിക്കാൻ സാധ്യതയുമുണ്ട്. ഇത്തരത്തിൽ നയതന്ത്രതലത്തിൽ പ്രശ്നം പരിഹരിക്കാനാണ് അമേരിക്ക താൽപര്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. 2017ൽ ഗൾഫ് പ്രതിസന്ധി ആരംഭിച്ചതിന് ശേഷം മഞ്ഞുരുക്കത്തിനായി ഒരുരാജ്യത്ത് നിന്നും മറ്റൊരു രാജ്യത്തേക്ക് സഞ്ചരിക്കുകയായിരുന്നു കുവൈത്ത് അമീർ. അദ്ദേഹത്തിൻെറ ശ്രമങ്ങളെ മറ്റ് രാജ്യങ്ങൾ പ്രശംസിക്കുകയും ചെയ്തിരുന്നു.
ഖത്തറിനെതിരായ ഒരു രാജ്യം സൈനികാക്രമണത്തിന് പദ്ധതിയിട്ടിരുന്നെന്നും അത്തരം സൈനിക ഇടപെടൽ ഇല്ലാതാക്കിയത് കുവൈത്തി മധ്യസ്ഥ ശ്രമങ്ങളുടെ വിജയമായിരുന്നുവെന്നും ഈയടുത്ത് വെളിപ്പെടുത്തലുണ്ടായിരുന്നു. അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിെൻറ ശക്തമായ ഇടപെടലും ഇക്കാര്യത്തിലുണ്ടായെന്ന് വാഷിംഗ്ടൺ ആസ് ഥാനമായുള്ള 'ദി ഫോറിൻ പോളിസി' മാഗസിൻ ഈയടുത്ത് പറഞ്ഞിരുന്നു.
ജി സി സി രാജ്യങ്ങൾക്കിടയിലുള്ള അഭിപ്രായ ഭിന്നതകളും പ്രതിസന്ധികളും പരിഹരിക്കുന്നതിന് കുവൈത്തിെൻറ നേതൃത്വത്തിലുള്ള മധ്യസ്ഥ ശ്രമങ്ങൾ അമേരിക്കയുടെ അഭ്യർഥനയുടെ ഫലമാണെന്നും മാഗസിൻ വ്യക്തമാക്കിയിരുന്നു. ഖത്തറിനെതിരായ അയൽരാജ്യത്തിെൻറ ആക്രമണ പദ്ധതി സംബന്ധിച്ച് പുറം ലോകത്തെ അറിയിച്ചത് കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ് ആയിരുന്നുവെന്നും 2017 സെപ്തംബർ 7ന് ട്രംപുമായി വാഷിംഗ്ടണിൽ നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയതെന്നും മാഗസിൻ പറയുന്നു.
കുവൈത്തിെൻറ കഴിഞ്ഞ ദേശീയ ദിനാഘോഷത്തിൽ വ്യത്യസ്ത സമ്മാനമാണ് ഖത്തർ നൽകിയത്. ഖത്തറിെൻറ സു പ്രധാനമായ റോഡ് പദ്ധതിക്ക് കുവൈത്ത് അമീറിെൻറ പേര് തന്നെ നൽകുകയായിരുന്നു. 'സബാഹ് അൽ അഹ്മദ് ഇടനാഴി' എന്നാണ് പദ്ധതിക്ക് പേരിട്ടത്. ഖത്തർ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻഖലീഫ ആൽഥാനി, കുൈവത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹിെൻറ പ്രതിനിധിയായി പ െങ്കടുത്ത ശൈഖ് നാസർ അൽ മുഹമ്മദ് അൽ അഹ്മദ് അൽ സബാഹ് എന്നിവരാണ് അന്ന് പുതിയ ഇടനാഴി പദ്ധതി ഉദ് ഘാടനം ചെയ്തത്. എല്ലാ നിലക്കും പ്രത്യേകിച്ച് രാഷ്്ട്രീയപരമായും സാമ്പത്തികമായും ഖത്തറിനെ എപ്പോഴും പിന്തുണക്കുന്ന കുവൈത്തിനോടുള്ള നന്ദിയും കടപ്പാടുമാണ് കുവൈത്ത് അമീറിെൻറ പേര് തന്നെ റോഡ് പദ്ധതിക്ക് നൽകിയതിലൂടെ തെളിഞ്ഞത്. 2018ലാണ് ഇടനാഴി പദ്ധതിക്ക് തുടക്കമിട്ടത്. ദോഹയുടെ വടക്ക്–തെക്ക് ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ബൃഹദ്പദ്ധതിയാണിത്. 2021ൽ പൂർത്തിയാകുന്ന പദ്ധതിയുെട ആദ്യഘട്ടം ഈയടുത്ത് ഗതാഗതത്തിന് തുറന്നുകൊടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.