ദോഹ: ദരിദ്ര രാജ്യങ്ങൾക്ക് വാക്സിൻ ലഭ്യമാക്കുന്നതിന് ഖത്തർ 10 ദശലക്ഷം ഡോളറിെൻറ ധനസഹായം പ്രഖ്യാപിച്ചു. ലോക വാക്സിൻ സഖ്യമായ ഗവിയുമായി അഞ്ച് വർഷത്തെ കരാറിൽ ഖത്തർ ഡെവലപ്മെൻറ് ഫണ്ട് (ക്യു.എഫ്.എഫ്.ഡി) ഒപ്പുവെച്ചു. കരാർ പ്രകാരം അടിസ്ഥാന സൗകര്യങ്ങൾ കുറഞ്ഞതും കുറഞ്ഞ വരുമാനവുമുള്ള രാജ്യങ്ങളിലേക്ക് വാക്സിൻ എത്തിക്കുന്നതിനായുള്ള ഗവിയുടെ പ്രവർത്തനങ്ങൾക്ക് ഖത്തർ ഡെവലപ്മെൻറ് ഫണ്ട് പിന്തുണ നൽകും. അടിസ്ഥാന വാക്സിൻപോലും ലഭിച്ചിട്ടില്ലാത്ത കുട്ടികൾക്ക് വാക്സിൻ ലഭ്യമാക്കുകയും രോഗ പ്രതിരോധ നടപടികൾ ത്വരിതപ്പെടുത്തുകയുമാണ് ലക്ഷ്യമിടുന്നത്.
ലോകത്തിലെ ദരിദ്രരാജ്യങ്ങൾക്ക് വാക്സിൻ ലഭ്യമാക്കുന്നതിന് പ്രവർത്തിക്കുന്ന ലോക വാക്സിൻ സഖ്യമായ ഗവിയുമായി ഖത്തർ ഡെവലപ്മെൻറ് ഫണ്ട് ശക്തമായ തന്ത്രപ്രധാന ബന്ധമാണ് സ്ഥാപിച്ചിരിക്കുന്നതെന്നും 2021-2025 കാലയളവിൽ ഈ രാജ്യങ്ങളിൽ രോഗ പ്രതിരോധശേഷി ഉറപ്പുവരുത്തുന്നതിനായുള്ള പദ്ധതികൾക്കായി 10 മില്യൻ ഡോളർ നൽകാൻ ഖത്തർ പ്രതിജ്ഞാബദ്ധമാണെന്നും ക്യു.എഫ്.എഫ്.ഡി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മിസ്ഫർ അൽ ഷഹ്വാനി പറഞ്ഞു.
ക്യു.എഫ്.എഫ്.ഡിയുമായുള്ള പങ്കാളിത്തവും സഹകരണവും സ്വാഗതം ചെയ്യുകയാണെന്നും അടുത്ത അഞ്ച് വർഷത്തേക്കുള്ള പദ്ധതിയുടെ ഭാഗമായുള്ള കരാറിലാണ് ഒപ്പുവെച്ചിരിക്കുന്നതെന്നും ഗവി റിസോഴ്സ് മൊബിലൈസേഷൻ മാനേജിങ് ഡയറക്ടർ മേരി ആൻഗേ സരാക യാവോ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.