ദോഹ: റെയിൽവേയുമായി ബന്ധപ്പെട്ട കരട് നിയമത്തിന് ശൂറാ പാനൽ അംഗീകാരം നൽകി. ശൂറാ കൗൺ സിലിെൻറ സർവിസ് ആൻഡ് പബ്ലിക് യൂട്ടിലിറ്റി കമ്മിറ്റിയാണ് കരട് നിയമത്തിന് അംഗീകാരം നൽകിയത്. ശൂറാ കൗൺസിൽ നിയമിച്ച മുഹമ്മദ് ബിൻ മഹ്ദി അൽ അഹ്ബാബിയുടെ അധ്യക്ഷതയിൽ കരട് നിയമം സംബന്ധിച്ച് നടത്തിയ പഠനത്തിനൊടുവിലാണ് അംഗീകാരം.ഗതാഗത വാർത്തവിതരണ മന്ത്രാലയത്തിെൻറയും ഖത്തർ റെയിലിെൻറയും നിർദേശങ്ങളുൾപ്പെടെ 36 ആർട്ടിക്കിളുകളാണ് കരട് നിയമത്തിലുൾപ്പെടുന്നത്. രാജ്യത്തിെൻറ റെയിൽവേയുമായി ബന്ധപ്പെട്ട ടെക്നിക്കൽ, അഡ്മിനിസ്േട്രറ്റിവ് വിഷയങ്ങളുമായി ബന്ധപ്പെട്ടതാണിവ. റെയിൽവേയുടെ സുരക്ഷിതത്വം സംബന്ധിച്ചും പ്രവർത്തനം സംബന്ധിച്ചും കരട് നിയമം പ്രതിപാദിക്കുന്നുണ്ട്. ഗതാഗത വാർത്തവിനിമയ മന്ത്രി ജാസിം ബിൻ സൈഫ് അൽ സുലൈതി, ഗതാഗത വാർത്തവിനിമയ മന്ത്രാലയ കാര്യാലയം മേധാവി മുഹമ്മദ് ബിൻ അബ്്ദുല്ല അൽ ശഹ്വാനി അൽ ഹിജിരി എന്നിവർ യോഗത്തിൽ സംബന്ധിച്ചു. ആവശ്യമായ നിർദേശങ്ങൾക്കു ശേഷം കരട് നിയമം ശൂറാ കൗൺസിലിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.