ദോഹ: ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 32ാമത് രക്തസാക്ഷിത്വ ദിനം ഇൻകാസ് ഖത്തര്‍ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു.
സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷിബു സുകുമാരന്‍ അനുസ്മരണപ്രമേയം അവതരിപ്പിച്ചു. ആധുനിക ഇന്ത്യക്ക് അടിത്തറപാകിയത് രാജീവ് ഗാന്ധിയുടെ കാലത്ത് കൊണ്ടുവന്ന ഭരണപരിഷ്കാരങ്ങള്‍ ആയിരുന്നുവെന്ന് പ്രമേയം അഭിപ്രായപ്പെട്ടു. ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹൈദർ ചുങ്കത്തറ അധ്യക്ഷത വഹിച്ചു.
ഇന്‍കാസ് ജനറല്‍ സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍ സ്വാഗതവും അബ്ദുല്‍ മജീദ് പാലക്കാട് നന്ദിയും പറഞ്ഞു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ഈപ്പന് തോമസ്, വി.എസ്. അബ്ദുറഹ്മാന്, അഹദ് മുബാറക്, ആന്റണി ജോണ്‍, വിവിധ ജില്ല കമ്മിറ്റി പ്രസിഡന്റുമാരായ കമാല്‍ കല്ലാത്തില്‍, ജയപാല്‍ തിരുവനന്തപുരം, അബ്ദുല്‍ റഊഫ്, റുബീഷ്, റോന്‍സി തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.