ദോഹ: വിശുദ്ധ റമദാൻ മാസത്തിൽ പൗരന്മാരുടെ റേഷൻ വിഹിതം ഇരട്ടിയാക്കി വാണിജ്യ, വ്യവസായ മന്ത്രാലയം ഉത്തരവ് ഇറക്കി. 2023 മാർച്ച് 15 മുതൽ 31 വരെ പ്രാബല്യത്തിലുള്ള ഉത്തരവിൽ അരി, പഞ്ചസാര, എണ്ണ, പാൽപ്പൊടി എന്നിവയുടെ റേഷൻ വിഹിതമാണ് ഇരട്ടിയാക്കിയത്.
പുണ്യമാസത്തിൽ പൗരന്മാരെയും റേഷൻ സാമഗ്രികളിൽ നിന്ന് പ്രയോജനം നേടുന്ന ആളുകളെയും സഹായിക്കാനും പിന്തുണക്കാനുമുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധതയാണ് ഈ സംരംഭത്തിലൂടെ പ്രതിഫലിപ്പിക്കുന്നത്. ഭക്ഷ്യ വിതരണവും സബ്സിഡിയുള്ള സാധനങ്ങളും പൗരന്മാരുടെ അവകാശമാണെന്ന് മന്ത്രാലയം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
റേഷൻ കാർഡും അതിന്റെ രഹസ്യ കോഡും സുരക്ഷിതമായി സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും നിയമപരമായ ഉത്തരവാദിത്തത്തിന് വിധേയമാകാതിരിക്കാൻ മറ്റുള്ളവരെ കൈവശം വെക്കാനോ ഉപയോഗിക്കാനോ അനുവദിക്കരുതെന്നും മന്ത്രാലയം വ്യക്തമാക്കി. വിശുദ്ധ മാസം പ്രമാണിച്ച് റമദാനിൽ ഒരു കുടുംബത്തിന് ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണവും ഭക്ഷ്യേതര വസ്തുക്കളും ഉൾപ്പെടുന്ന 900ലധികം നിത്യോപയോഗ സാധനങ്ങളുടെ വില കഴിഞ്ഞ ഞായറാഴ്ച മന്ത്രാലയം കുറച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.