ദോഹ: സ്മാർട്ട് ഫോൺ ഉപയോക്താക്കൾ പ്രതീക്ഷയോടെ കാത്തിരുന്ന ഷാവോമിയുടെ റെഡ്മി നോട്ട് 12 സീരീസിന്റെ ജി.സി.സി ലോഞ്ചിങ് ദുബൈയിൽ നടന്നു. ദുബൈയിലെ ഡബ്ല്യു ഹോട്ടലിൽ നടന്ന ചടങ്ങിലായിരുന്ന റെഡ്മി ആരാധകർ കാത്തിരുന്ന ഏറ്റവും പുതിയ നോട്ട് സീരീസ് വിപണിയിൽ എത്തിച്ചത്.
റെഡ്മി നോട്ട് 12 പ്രോ പ്ലസ് ഫൈവ് ജി, റെഡ്മി നോട്ട് 12 പ്രോ ഫൈവ് ജി, റെഡ്മി നോട്ട് 12 പ്രോ ഫോർ ജി, റെഡ്മി നോട്ട് 12 എസ്, റെഡ് മി നോട്ട് 12 എന്നീ നാല് മോഡലുകളാണ് പുതിയ സീരീസിൽ വിപണിയിൽ ഇറക്കിയത്. ലോകമെങ്ങുമുള്ള സ്മാർട്ട്ഫോൺ ആരാധകർ ആവേശത്തോടെ ഏറ്റെടുത്ത റെഡ്മി നോട്ട് 11 സീരീസിന്റെ വൻ വിജയത്തിനു പിന്നാലെയാണ് കൂടുതൽ മികച്ച ഫീച്ചറുമായി നോട്ട് 12 സീരീസ് വിപണിയിലെത്തുന്നത്.
കാമറ, ബാറ്ററി ലൈഫ്, ചാർജിങ് സ്പീഡ്, കൂടുതൽ ആകർഷകമായ ഡിസൈൻ തുടങ്ങിയ മികവുകളുമായാണ് 12 സീരീസ് തയാറാക്കിയത്. ഗ്ലോബൽ ലോഞ്ചിനു പിന്നാലെ സ്മാർട്ട് ഫോൺ വിപണിയിൽ ശ്രദ്ധേയ മുന്നേറ്റം തന്നെ ഈ സീരീസ് നടത്തിയിരുന്നു. ഇന്റർടെക് ഗ്രൂപ്പാണ് ഷാവോമിയുടെ ഖത്തറിലെ അംഗീകൃത വിതരണക്കാർ. ഏറെ സവിശേഷതകളും ഗുണനിലവാരവും അതേസമയം, എല്ലാത്തരം ഉപഭോക്താക്കൾക്കും സ്വന്തമാക്കാവുന്ന വിലയിലും ലഭ്യമാവുന്ന റെഡ്മി നോട്ട് 12 സ്മാർട്ട് ഫോൺ പ്രധാന സാന്നിധ്യമായി മാറുമെന്ന് ഇന്റർടെക് സി.ഒ.ഒ എൻ.കെ. അഷ്റഫ് പറഞ്ഞു.
ഖത്തറിലെ ഉപഭോക്താക്കൾക്ക് നോട്ട് 12 സീരീസ് ഫോണുകൾ ഷാവോമി സ്റ്റോറുകളിൽനിന്ന് ഇപ്പോൾ സ്വന്തമാക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. റെഡ്മി നോട്ട് 12 പ്രോ ഫൈവ് ജി 1199 റിയാലിനും നോട്ട് 12 സീരീസ് 729 റിയാലിനും ഖത്തറിൽ ലഭ്യമാവും. നോട്ട് പ്രോ വൈഫ് ജി എട്ട് ജി.ബി റാം, 256 ജി.ബി മെമ്മറിയും നോട്ട് 12 എട്ട് ജി.ബി+128 ജി.ബി മോഡലുകളുമാണുള്ളത്. നോട്ട് പ്രോ ഫൈവ് ജി മൂന്ന് കളറുകളിലും ഖത്തർ വിപണിയിൽ ലഭ്യമാണെന്ന് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.