വയോജന പരിരക്ഷാ യൂനിറ്റി​െൻറ സേവനം വേണോ​?

റുമൈല ആശുപത്രിയിലെ വയോജന പരിരക്ഷാ യൂനിറ്റ് (എൽഡർലി ഡേ കെയർ യൂനിറ്റ്) രാവിലെ ഏഴ്​ മുതൽ രാത്രി 10 വരെ പ്രവർത്തിക്കുന്നുണ്ട്​.ഗുരുതരമല്ലാത്ത അടിയന്തര ആരോഗ്യ പ്രശ്നങ്ങളുള്ള, 60 വയസ്സിന് മുകളിലുള്ളവരുടെ ചികിത്സയും പരിരക്ഷയും ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.യൂനിറ്റിൽ അപ്പോയിൻറ്മെൻറ് എടുക്കുന്നതിന് 33253128 അല്ലെങ്കിൽ 55193240 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളോ നെഞ്ചുവേദനയോ സ്​േട്രാക്ക്, ശ്വാസസംബന്ധമായ പ്രശ്നങ്ങൾ എന്നിവക്ക് അടുത്തുള്ള എമർജൻസി വകുപ്പിലോ 999 എന്ന നമ്പറിലോ ആണ്​ ബന്ധപ്പെ​ടേണ്ടത്​. കോവിഡുമായി ബന്ധപ്പെട്ട ആരോഗ്യ സംബന്ധ സംശയങ്ങൾക്ക് 16000 എന്ന നമ്പറിൽ ബന്ധപ്പെടണം.അല്ലെങ്കിൽ www.moph.gov.qa വെബ്സൈറ്റ് സന്ദർശിക്കണം. വയോജനങ്ങൾക്കുള്ള ആരോഗ്യ പരിരക്ഷാ സേവനങ്ങൾ മാസങ്ങൾക്ക്​ മുമ്പാണ്​ ഹമദ് മെഡിക്കൽ കോർപറേഷൻ വിപുലീകരിച്ചത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.