ദോഹ: ഇറാനും ഇസ്രായേലും തമ്മിലെ സംഘർഷ ഭീഷണി നിലനിൽക്കെ, മേഖലയിലെ സമാധാനം ഉറപ്പുവരുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാനുമായി ചർച്ച നടത്തി. ടെലഫോണിൽ വിളിച്ചാണ് ഇരുവരും മേഖലയിലെ സ്ഥിതിഗതികൾ അവലോകനം ചെയ്തത്. ഇരുപക്ഷവും സംയമനം പാലിക്കണമെന്നും മേഖലയില്‍ സമാധാനം ഉറപ്പാക്കാന്‍ ഗസ്സ വിഷയത്തില്‍ ശാശ്വത പരിഹാരം വേണമെന്നും ഇരുനേതാക്കളും ആവശ്യപ്പെട്ടു. മേഖലയിലെയും അന്താരാഷ്ട്രതലത്തിലെയും പുതിയ സംഭവവികാസങ്ങള്‍ ചര്‍ച്ചയായതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇസ്രായേൽ പ്രകോപനങ്ങൾക്ക് മറുപടിയായി ഇറാൻ കഴിഞ്ഞദിവസം തിരിച്ചടിച്ചതിനു പിന്നാലെതന്നെ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി സംഘർഷം അവസാനിപ്പിക്കുന്നതിനായി ഇടപെട്ടിരുന്നു. തിങ്കളാഴ്ച ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയെ ഫോണിൽ വിളിച്ച അമീർ മേഖലയിയെ സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കണമെന്നും സംഘർഷം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.