ദോഹ: ലോകകപ്പ് ആരാധകർക്ക് ഹയാ കാർഡ് സംബന്ധിച്ച സേവനങ്ങളുമായി ഹയ സർവീസ് സെന്റർ ഒക്ടോബർ ഒന്ന് ശനിയാഴ്ച മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആന്റ് ലെഗസി അറിയിച്ചു. മാച്ച് ടിക്കറ്റുള്ള കാണികൾക്ക് നേരിട്ടെത്തി ഹയാ കാർഡ് പ്രിന്റ് എടുക്കാനും സംശയങ്ങൾ തീർക്കാനും സൗകര്യമൊരുക്കിയാണ് സേവനകേന്ദ്രം പ്രവർത്തനമാരംഭിക്കുന്നത്. ദോഹ അൽ സദ്ദിലെ അലി ബിൻ ഹമദ് അൽഅതിയ്യ അറീനയിലാണ് സർവസജ്ജീകരണങ്ങളോടെ ഹയ കാർഡ് സർവിസ് സെന്റർ തയാറായത്. ഓരാഴ്ചമുമ്പുതന്നെ പ്രവർത്തനം തുടങ്ങിയെങ്കിലും ഒക്ടോബർ ഒന്നിനാണ് ഔദ്യോഗിക ഉദ്ഘാടനം.
ഹയാ കാർഡുമായി ബന്ധപ്പെട്ട മുഴുവൻ സേവനങ്ങളും നൽകുന്ന ഈ കേന്ദ്രം 2023 ജനുവരി 23 വരെ ദിവസവും രാവിലെ 10 മുതല്‍ രാത്രി 10 വരെയും വെള്ളിയാഴ്ചകളില്‍ ഉച്ചക്ക് രണ്ടുമുതല്‍ രാത്രി 10 വരെയും തുറന്നുപ്രവര്‍ത്തിക്കും. എല്ലാ ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ടിക്കറ്റ് ഉടമകള്‍ക്കും ഹയാ കാര്‍ഡ് നിര്‍ബന്ധമാണ്. ടൂര്‍ണമെന്റ് സമയത്തെ മത്സര ദിവസങ്ങളില്‍ സ്റ്റേഡിയങ്ങളിലേക്കുള്ള പ്രവേശനവും സൗജന്യ പൊതുഗതാഗത സൗകര്യവും ഇതുവഴിയാണ് സാധ്യമാവുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തുന്ന ആരാധകര്‍ക്ക് ഖത്തറിലേക്കുള്ള പ്രവേശനാനുമതിയായും ഹയാ കാര്‍ഡ് പ്രയോജനപ്പെടുമെന്ന് സുപ്രീംകമ്മിറ്റിക്ക് കീഴിലെ ഹയ്യ ഓപറേഷന്‍സ് ഡയറക്ടര്‍ സഈദ് അല്‍കുവാരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.