ദോഹ: വിമാനകൊള്ളയും യാത്രാ പ്രതിസന്ധിയും ഉൾപ്പെടെ പ്രവാസി വിഷയങ്ങളിൽ ഇനിയും പാർലമെന്റിൽ ശബ്ദമുയർത്തുമെന്നും പരിഹാരം കാണുന്നതിനായി പാർലമെന്റിൽ പൊതു പിന്തുണ ഉണ്ടാക്കാൻ ശ്രമിക്കുമെന്നും ഷാഫി പറമ്പിൽ എം.പി പ്രസ്താവിച്ചു.
ഖത്തറിലെ യു.ഡി.എഫ് വടകര പാർലമെന്റ് തിരഞ്ഞെടുപ്പ് കമ്മിറ്റി അൽ അറബ് സ്റ്റേഡിയത്തിൽ നൽകിയ വിജയാരവം സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ചെയർമാൻ അബ്ദുൽ നാസർ നാച്ചി അധ്യക്ഷതവഹിച്ചു. ആർ.എം.പി സംസ്ഥാന സെക്രട്ടറി കെ വേണു, മുസ്ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി സി.കെ. സുബൈർ എന്നിവർ പ്രസംഗിച്ചു. ഐ.സി.സി പ്രസിഡന്റ് മണികണ്ഠൻ, കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുസ്സമദ്, ഇൻകാസ് നേതാവ് സിദ്ധീഖ് പുറായിൽ ആശംസ പ്രസംഗം നടത്തി.
റഹീം പി.കെ, ടി.ടി.കെ. ബഷീർ, ഫൈസൽ കേളോത്, സിദ്ധീഖ് പുറായിൽ, അൻവർ സാദത്ത് എന്നിവർ നേതാക്കളെ ഹാരാർപ്പണം നടത്തി. ഗായകൻ ആദിൽ അത്തുവിന്റെ നേതൃത്വത്തിൽ നടന്ന ഗാനമേള സമ്മേളനത്തിന് മാറ്റേകി.
കെ.കെ. ഉസ്മാൻ, ഹൈദർ ചുങ്കത്തറ, സമീർ ഏറാമല, അൻവർ ബാബു, ഷംസുദ്ദീൻ വാണിമേൽ, അജ്മൽ നബീൽ, അഷ്റഫ് വടകര, മുഹമ്മദലി വാണിമേൽ, അതീഖ് റഹ്മാൻ, അജ്മൽ തെങ്ങലക്കണ്ടി, നവാസ് കോട്ടക്കൽ, നൗഫൽ നെല്ലൂർ, സുധി, ആഷിക് അഹമ്മദ്, നാസർ കല്ലിക്കണ്ടി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. വിപിൻ മേപ്പയ്യൂർ സ്വാഗതവും ടി.ടി. കുഞ്ഞമ്മദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.