ദോഹ: സൗന്ദര്യത്താൽ മുഖംമിനുക്കി അണിഞ്ഞൊരുങ്ങിപ്പോകുേമ്പാൾ നമ്മൾ അറിയുന്നുണ്ടോ അതിന് പിന്നിലെ വിയർപ്പിൻെറ കദനകഥകൾ? സൗന്ദര്യവർധകവസ്തുക്കളുടെ നിർമാണമേഖലയിൽ ഇന്ത്യയിൽ പണിയെടുക്കുന്നത് ആയിരക്കണക്കിന് കുട്ടികളാണ്. ഇവരുടെ ദൈന്യതയുടെ പേടിപ്പെടുത്തുന്ന കഥ പറയുകയാണ് മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ സംവിധായകൻ മുഹമ്മദ് നൗഫൽ (നൗഫു സ്റ്റാമ്പ്ഡ്). നൗഫലിൻെറ ഹ്രസ്വചിത്രമായ 'ശൃംഗാർ' ദോഹ അജ്യാൽ അന്താരാഷ്ട്ര ചലചിത്രമേള തുടങ്ങുംമുേമ്പ ചർച്ചയാവുകയാണ്. മേളയിലെ 'മെയ്ഡ് ഇൻ ഖത്തർ' വിഭാഗത്തിൽ 'ശൃംഗാർ' തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അണിയറയിലും അരങ്ങത്തും പൂർണമായും മലയാളികൾ പ്രവർത്തിച്ച ഒരു ചിത്രം ആദ്യമായാണ് അജ്യാലിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 11 മിനുട്ടാണ് ദൈർഘ്യം. പൂർണമായും ഖത്തറിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
'ശൃംഗാർ' എന്ന ഹിന്ദി വാക്കിൻെറ അർഥം 'മേക്ക്അപ്പ്' എന്നാണ്. ഇന്ത്യയിലെ മൈക്ക മേഖലയിൽ നടക്കുന്ന ബാലവേലയാണ് വിഷയം. മകൾക്ക് ഒരമ്മ പറഞ്ഞുകൊടുക്കുന്ന കഥകളിലൂടെ അവൾക്കുണ്ടാകുന്ന പേടിസ്വപ് നത്തിലൂടെയാണ് സംവിധായകൻ ബാലവേലയുടെ ദൈന്യത പ്രേക്ഷകൻെറ മുന്നിലെത്തിക്കുന്നത്. സൗന്ദര്യവർധകവസ് തുക്കളുമായി ബന്ധപ്പെട്ട വൻവ്യവസായമാണ് ഇന്ത്യയിലെ മൈക്ക ഖനന മേഖല. കഥക്, നിഴൽക്കൂത്ത്, ഹിന്ദുസ്താനി സംഗീതം തുടങ്ങിയ വിവിധ ഇന്ത്യൻ കലാരൂപങ്ങളിലൂടെയാണ് ചിത്രം വികസിക്കുന്നത്.
നവംബർ 18 മുതൽ 23 വരെയാണ് കതാറയിൽ അജ്യാൽ ചലചിത്രമേള നടക്കുന്നത്. മേയ്ഡ്ഇൻ ഖത്തർ വിഭാഗത്തിൽ നവംബർ 21ന് ലുസൈൽ ൈഡ്രവ് ഇൻ സിനിമയിൽ വൈകുന്നേരം 6.30നും 22ന് ൈവകുന്നേരം 5.30ന് ഫെസ്റ്റിവെൽ സിറ്റിയിലെ വോക്സ് സിനിമയിലും 'ശൃംഗാർ' പ്രദർശിപ്പിക്കും. ഛായാഗ്രാഹകൻ ജിൻഷാദ് ഗുരുവായൂർ. നിർമാണം: വിമൽ കുമാർ മണി. അബ്ദുൽഷുക്കൂർ, നിത്യ, അഷ്മിത മഹേഷ് എന്നിവരാണ് വേഷമിട്ടത്.
എട്ടുവർഷമായി ഖത്തർ പ്രവാസിയായ മുഹമ്മദ് നൗഫൽ ഖത്തർ പ്ലാസ്റ്റിക് പ്രൊഡക്ഷൻ കമ്പനിയിൽ ഫിനാൻസ് അസിസ്റ്റൻറ് ആണ്.
'ബോർഡർ', 'റോഡ്സൈഡ്', 'ലൗഡർ വോയ്സ്' എന്നീ നൗഫലിൻെറ ചിത്രങ്ങൾ മുമ്പ് വിവിധ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 'ദി അൺജസ്റ്റ്' ചിത്രം ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൻെറ ഒരുമിനിട്ട് ചലചിത്രവിഭാഗത്തിൽ അംഗീകാരം നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.