ദോഹ: ശൂറാ കൗൺസിലിെൻറ 49ാം സെഷനെ അഭിസംബോധന ചെയ്ത് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി നടത്തിയ പ്രസംഗം അദ്ദേഹത്തിെൻറ മഹത്തായ കാഴ്ചപ്പാടോടെയുള്ള നേതൃത്വത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ. അമീറിെൻറ നേതൃപാടവം മികച്ചതാണ്. ഇന്ത്യൻ സമൂഹത്തോടുള്ള അദ്ദേഹത്തിെൻറ കാഴ്ചപ്പാടും ക്ഷേമം മുൻനിർത്തിയുള്ള നിലപാടുകളും മഹത്തരമാണ്. ഇതിന് നന്ദി അറിയിക്കുകയാണ്. 2021ൽ ശൂറാ കൗൺസിലിലേക്ക് തെരഞ്ഞെടുപ്പ് നടത്താനുള്ള അദ്ദേഹത്തിെൻറ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതായും ഇന്ത്യൻ അംബാസഡർ വ്യക്തമാക്കി.
ശൂറാ കൗൺസിൽ തെരഞ്ഞെടുപ്പ് അടുത്തവർഷം ഒക്ടോബറിൽ നടക്കുമെന്നാണ് അമീർ കൗൺസിലിൻെറ 49ാം സെഷൻെറ ഉദ്ഘാടന ചടങ്ങിൽ പ്രഖ്യാപിച്ചത്. ഖത്തരി ശൂറാ കൗൺസിൽ പാരമ്പര്യത്തെ ശക്തിപ്പെടുത്തുന്ന നീക്കമാണ് തെരഞ്ഞെടുപ്പ്. ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. 2003ൽ വോട്ടെടുപ്പ് നടക്കുകയും 2004ൽ പ്രഖ്യാപനം നടത്തുകയും ചെയ്ത ഭരണഘടനക്ക് അനുസൃതമായാണ് കൗൺസിൽ തെരഞ്ഞെടുപ്പ്. പൗരന്മാരുടെ വൻ പങ്കാളിത്തത്തോടെ ഖത്തരി ശൂറാ പാരമ്പര്യത്തെ ശക്തിപ്പെടുത്തുകയും നിയമ നിര്‍മാണ പ്രക്രിയയെ വികസിപ്പിക്കുകയും ചെയ്യുന്ന തെരഞ്ഞെടുപ്പാണിതെന്നും അമീർ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.